കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/2020 ലെ വൈറസ്
2019 ഡിസംബരോടെ ചൈനയിലെ വുഹനിൽ നിന്നു പൊട്ടി പുറപ്പെട്ട ഒരു വൈറസ് ചൈനായിൽ ഒട്ടാകെ പടർന്നു. ഈ വൈറസ് പിന്നീടു പല രാജ്യങ്ങളിലും നാശം വിതച്ചു. ഇപ്പോഴിതാ നമ്മുടെ കൊച്ചു കേരളത്തിലും എത്തി ഇരിക്കുന്നു. ഇൻഡ്യയിൽ എത്തിയ പ്രവാസികളും വിദേശ പഠനത്തിന് പോയ വിദ്യാർഥികളും ആണ് ഈ മഹമാരിയെ ഇവിടെ എത്തിച്ചത്. അവസാനം നമ്മുടെ പ്രധാന മന്ദ്രി യും മുഖ്യമന്ദ്രിയും ചേർന്നു ലോക്ക് ഡൗണ് തീരുമാനിച്ചു. അതും 21 ദിവസം
വിഷു ദിനം ആയിരുന്നു അവസാന ദിനം .അതിനാൽ വിഷുവിനെ കൊറോണ കൊണ്ടുപോയി.
വീണ്ടും അതാ കേൾക്കുന്നു 14 ദിവസം കൂടി നീട്ടിയെന്നു. മനസ്സിൽ ആദ്യം കുറച്ചു വിഷമം തോന്നിയെങ്കിലും എല്ലാം നമ്മുടെ നാടിനു വേണ്ടിയല്ലേ എന്നോർത്തപ്പോൾ ആശ്വാസം തോന്നി......