സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/പ്രത്യാശ-കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കവിത-പ്രത്യാശ

പ്രത്യാശ
                    സമയം അവസാനിക്കുകയാണോ?
                    നമ്മുടെ ലോകം മറയുകയാണോ?
                    എല്ലാം നമ്മുടെ ശിക്ഷാഫലം
                    മനുഷ്യ ജന്മമേ ,നീ എന്നെ തീർക്കുകയാണോ?
 
                  ഭുമിയിൽ മാറ്റങ്ങൾ വരുകയാണിപ്പോൾ
                  എല്ലാം അവസാനിപ്പിക്കേണ്ടതായിരിക്കുന്നു
                  കാലം തീരുകയാണോ? അഥവാ
                   നമ്മുടെ ആയുസ്സിന്നവസാനമോ?

                    ഒത്തുചേർന്നു പരിശ്രമിക്കാം
                    വിജയം നമ്മുടെ പക്ഷത്താണ്
                    ഒന്നിച്ചിരിക്കൂ വീട്ടിൽ തന്നെ
                     ഈ മഹാമാരിയെ തീർത്തീടൂ.

                     തളരാതെ പോരാടീടാം
                     അറിയാതെ പോകരുതേ
                      നന്മകൾ ചെയ്തെന്നാലോ
                     നന്നായ് തീരും നമ്മുടെ ജന്മം.
 

റോജിൻ ജോസഫ്
9 A സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


എന്റെ നാട്

എന്റെ നാട്
 കേരള നാട് മാമലനാട്
 ദൈവത്തിന്റെ സ്വന്തം നാട്
 മഴയുള്ള പുഴയുള്ള കുളിരുള്ള നാട് കടൽത്തിരകൾ ഓമനിക്കും നാട്
 ഭാരത ഭൂമി തൻ തെക്കേ മുനമ്പിൽ ആയി
 പ്രകൃതി കെട്ടിയ കോട്ട പോലുള്ളൊരു
 സഹ്യനും അറബിക്കടലിനും മധ്യ യായ
  ഹരിതാഭ യാർ ന്നൊരു നാട പോലുള്ളൊരി മലയാള നാട് നമ്മുടെ നാട്
 നാനാജാതിമതസ്ഥരായ മക്കൾ
 സ്നേഹത്തോടെ ഐക്യത്തോടെ വാഴുന്നിടം
 പേമാരി ഉരുൾപൊട്ടൽ പ്രളയം വന്നാലും
 ഒരുമിച്ചു കൈകോർത്തു നേരിടും നമ്മൾ
 ഉലകത്തിലെ വിറപ്പിച്ച വൈറസിനെയും
 ഒരുമിച്ചു കീഴടക്കി വിജയിക്കും നമ്മൾ
 

അഭിജിത്ത് പി പി
8 A സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത