ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/അക്ഷരവൃക്ഷം/അഭിമാനത്തോടെ

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk37029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = അഭിമാനത്തോടെ | color = 4 }} <p>വീട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഭിമാനത്തോടെ


വീട്ടിലിരുന്ന് അവൻ മടുത്തു. ഫോണിലും ടീവിയിലുമൊക്കെയായി ഇത്ര നാളും പിടിച്ചു നിന്നു .എത്ര നാളാണെന്നു വച്ചാ.എന്തായാലും ഏഴ് മണി തൊട്ട് അഞ്ച് മണി വരെ കട തുറക്കുമല്ലോ,ഒന്നു പോയി നോക്കാം . ഇങ്ങനെയൊക്കെ വിചാരിച്ച് അവൻ പുറത്തേക്കിറങ്ങി. ഇത് കണ്ട അമ്മ ചോദിച്ചു ; "വേണു, നീയെങ്ങോട്ടാ ? “ “ഒന്നു കവല വരെ പോയിട്ടു വരാം " അവൻ പറഞ്ഞു. അമ്മ ഉടനെ തുടങ്ങി ശകാരം ; "എടാ ചെക്കാ , വെളിയിലിറങ്ങരുതെന്നല്ലേ പറഞ്ഞിട്ടുള്ളത്,പിന്നെ നിനക്കെന്താ ?” അവൻ ഒന്നും കേൾക്കാത്ത മട്ടിൽ ഇറങ്ങി നടന്നു. പിന്നെ അമ്മയ്ക്കു പറയാം ,മുഴുവൻ സമയവും വീട്ടിനുള്ളിലല്ലേ ,നമ്മുടെ അവസ്ഥ അങ്ങനെയല്ലല്ലോ, കവലയും ഗ്രൗണ്ടും ക്ലബ്ബുമൊക്കെയായി നടന്നതല്ലേ. ഇപ്പോ ഒരുത്തനും ഇല്ല.

കവലയിലെത്തിയപ്പോഴും സ്ഥിതി അതു തന്നെ. കടക്കാരും പിന്നെ ഒന്നു രണ്ട് പേര് സാധനം വാങ്ങാൻ വന്നവരും അല്ലാതെ ആരും ഇല്ല. അവൻ സ്ഥിരം ചെന്നിരിക്കാറുള്ള കുട്ടൻചേട്ടന്റെ ചായക്കടയിലേക്ക് കയറി. അവിടെയും ആരും ഇല്ല. ചെന്ന ഉടനെ കുട്ടൻചേട്ടൻ ചോദിച്ചു.; “എന്താടാ,നീയെന്താ ഇങ്ങനെ വേറുതെ ഇറങ്ങിനടക്കുന്നത്.”അവൻ പറ‍‍‍‍ഞ്ഞു" എന്റെ ചേട്ടേ, വീട്ടിലിരുന്നു മടുത്തു.ഒരു പണിയുമില്ലാതെ ,ഹോ ആ ചേട്ടനൊരു ചായ എടുത്തേ.കുറേ നാളായി ഇവിടുന്നൊരു ചായ ചായ കുടിച്ചിട്ട്"

'ആ അതുവേണ്ട നീ എണീറ്റേ, ഇവിടിരുന്നൊള്ള പണിയൊന്നും വേണ്ട,വേണേൽ പാഴ്‍സല് തരാം.’

"എന്റെ ചേട്ടാ, എനിക്ക് കുഴപ്പമൊന്നും ഇല്ല"

"നിനക്ക് കുഴപ്പമുണ്ടോ എന്നതല്ല പ്രശ്നം,ഒരു ഹോട്ടലിലും ചായക്കടയിലും ഇരുന്നു കഴിക്കാൻ പാടില്ല എന്നാണ് സർക്കാർ നിർദ്ദേശം .അതുകൊണ്ട് നീ പോ..” അവൻ അതിശയിച്ചു പോയി . "അത്രയ്ക്കും പ്രശ്നമാണോ ഈ കൊറോണ വൈറസ് ?” അവൻ ചോദിച്ചു "പിന്നല്ലേ , നീയിങ്ങനെ ഇറങ്ങി നടന്നുവെന്നെങ്ങാനും ആരോഗ്യപ്രവപർത്തകർ അറിഞ്ഞാൽ അവരപ്പോൾ തന്നെ നിന്നെ നിരീക്ഷണത്തിലാക്കും" വേണു അവിടെ നിന്നും ഇറങ്ങി. വഴിക്കു വെച്ച് അവന്റെ കൂട്ടുകാരൻ ജിതിനെ അവൻ കണ്ടു . "എന്താടാ ജിതിനെ നീയും ബോറടിച്ചിട്ട് ഇറങ്ങിയതാണോ?” "ഒന്നു പോടാ" ഇപ്പോൾ ആരെങ്കലും പുറത്തേക്കിറങ്ങുമോ,ഞാൻ റേഷൻകടയിൽ നിന്ന കിറ്റ് മേടിക്കാൻ ഇറങ്ങിയതാ . നീയോ ?” "ഞാൻ വെറുതേ ഇറങ്ങിയതാ ?” ജിതിൻ അൽഭുതപ്പെട്ടു. "എടാ ഇപ്പോളിങ്ങനെയൊന്നും വെറുതേ പുറത്തിറങ്ങി നടക്കരുത്.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ .നിനക്കറിയാമോ? ലോകത്തിൽ നമ്മുടെ നാട്ടിലാണ് ഇപ്പോഴെങ്കിലും കൊറോണ ബാധിതരുടെ എണ്ണം കുറവുള്ളത്. നമ്മളായിട്ട് അത് നശിപ്പിക്കരുത് . വേണുവിന് ആകപ്പാടെ സംശയമായി. താൻ മാത്രമാണോ ഈ നാട്ടിൽ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്.ഇതൊക്കെ ആലോചിച്ച് അവൻ വീട്ടിലേക്ക് നടന്നു. എന്നാൽ വീട്ടിലെത്തിയിട്ടും കയറാൻ അമ്മ സമ്മതിച്ചില്ല. "ആദ്യം കൈയും കാലും സോപ്പുപയോഗിച്ച് കഴുകിയിട്ട് കയറിയാൽ മതി." "എന്റെ അമ്മേ ,അമ്മയ്ക്കെന്താ പ്രശ്നം ? അമ്മയ്ക്കും വട്ടായോ? ഞാൻ ഒന്നു കവല വരെ പോയതല്ലേ ഉള്ളൂ. അതിനാണോ ഇങ്ങനെയൊക്കെ?" അമ്മ പറഞ്ഞു. "നീ സാധാരണ, ആൾക്കാർ കൂടുന്ന പ്രദേശത്തല്ലേ പോയത് ? അതു മതി. പോയി കൈയും കാലും കഴുകിയിട്ടു വാടാ.നന്നായിട്ട് സോപ്പ് തേച്ച് കഴുകണം" കൈ കഴുകുന്നതിനിടയ്ക്ക് വേണു ഓർത്തു. 'എല്ലാവരും നാടിന്റെ നന്മയ്ക്കായി പരിശ്രമിക്കുന്നു. ഞാൻ മാത്രമായിട്ട് മാറിനിൽക്കുന്നില്ല. ഇനി ഞാനും നാടിന്റെ നന്മയ്ക്കായി പരിശ്രമിക്കും' കൂട്ടുകാരെ നമ്മൾക്കും നാടിന്റെ നന്മയക്കായി പോരുതാം.......

നവനീത് കൃഷ്‍ണൻ
9 [[{{{സ്കൂൾ കോഡ്}}}|ഗവ.വി.എച്ച്.എസ്.എസ്.കീഴ്‍വായ്‍പൂര്]]
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത