സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/എന്റെ പേര് കൊറോണ
എന്റെ പേര് കൊറോണ
എന്റെ പേര് കൊറോണ. ഞാൻ ചൈനയിൽ ബുഹാനിൽ ആണ് ജനിച്ചത്.കോവിഡ് 19 എന്നും എന്നെ ആളുകൾ വിളിക്കാറുണ്ട്.എന്നെ ആർക്കും പെട്ടന്ന് കണ്ടുപിടിക്കാൻനാവില്ല.എനിക്ക് ആളുകളുമായി ചങ്ങാത്തം കൂടാൻ വളരെയധികം ഇഷ്ടമാണ്. ഞാൻ ചങ്ങാത്തം കൂടുന്നവർക്ക് പനിയും,ചുമയും,ജലദോഷവും തൊണ്ടവേദന, തുമ്മൽ,ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ വരുമ്പോൾ മാത്രമെ ഞാൻ അവരുടെ കൂടെയുണ്ടന്ന് തിരിച്ചറിയുവാൻ സാധിക്കുകയുളളൂ. ചൈനയിൽ എനിക്ക് ഒട്ടനവധി ചങ്ങാതിമാരെ ലഭിച്ചു. എന്റെ സ്നേഹം താങ്ങാനാവതെ കൂടുതലും ആളുകൾ അവിടെ മരണപ്പെട്ടു.അങ്ങനെയവർ ഹാൻഡ് വാഷും മാസ്കുും ധരിച്ചന്നെ തടുക്കാൻ ശ്രമിച്ചെക്കിലും ആ സമയം കൊണ്ടുതന്നെ ഞാൻ അവരിൽലൊരാളായി മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ എന്റെ സാമീപ്യം എന്റെ മാത്യരാജ്യത്തെ കീഴടക്കി.എന്റെ ചങ്ങാത്തം മറ്റുയിടങ്ങളിലേക്കും എത്തിക്കാൻ ഞാൻ യാത്രയായി,അങ്ങനെ ഞാൻ ഇറ്റലിയിൽയെത്തി.ഇറ്റലിയിൽ ആദ്യം എന്നെ ശ്രദ്ധിക്കാതെ കടന്നുപോയി.എന്നാൽ ഇവിടെ ചൈനയേക്കാൾ കുടുതൽ ആളുകളുമായി വളരെ പെട്ടന്ന് തന്നെ ചങ്ങാത്തമായി.ഇവിടെയും കുടുതൽപേരും എന്റെ സാമീപ്യത്തെതുടർന്ന് മരണപ്പട്ടു. അങ്ങനെ ഞാന് ഇറ്റലിയ്യും കീഴടക്കി. അവിടെനിന്നും പിന്നീട് ഞാൻ അമേരിക്ക, സ്പെയിൻ,ബ്രിട്ടൻ,ഗൾഫ് രാജ്യങ്ങൾ ഒക്കെ കീഴടക്കി. എനിക്കു തന്നെയറിയില്ല ഞാൻ എവിടെയൊക്കെ പോയി, ഏതെല്ലാം രാജ്യങ്ങൾ കീഴടക്കിയെന്ന്. ഇതിനിടയിൽ ഞാൻ ഇന്ത്യയെന്ന രാജ്യത്തിലെ കേരളത്തിലുമെത്തി.അവിടെ അവർ എനിക്കു കൂടുതൽ സ്ഥാനം നൽകാൻ കൂട്ടാക്കിയില്ല.അവർ ഹോസ്പിറ്റൽലുകളുടെ സഹായത്തോടെ ഞങ്ങളെ തമ്മിൽ പിരിച്ചു. അതിനുശേഷം രണ്ടാമതും ഞാൻ കേരളത്തിൽ എത്തി, അതിൽ കൂട്ടുകാരെ എനിക്കു ലഭിച്ചു. കൂടതൽ പേരിലേക്ക് എന്നെ പരിചയപെടാൻ സമ്മതിക്കാതെ റൂട്ട്മാപ്പ് ഉപയോഗിച്ച് എന്നെകണ്ടുപിടിച്ച് വീണ്ടും ആശുപത്രിയിൽ ആക്കി.കേരളത്തിൽ ഞാൻ കുറച്ചധികം കൂട്ടുകാരെ കണ്ടെത്തി. അവിടെനിന്ന് മറ്റു ജില്ലകളിലേക്കുപോകാൻ പ്ളാൻ ചെയ്തുകൊണ്ടിരുന്നപ്പോൾ അവിടുത്തെ ഗവൺമെന്റും ഡോക്ടർമാരും പോലിസകാരും കൂടിചേർന്ന് ലോക്ക് ഡൗൺ എന്ന യുദ്ധതന്ത്രം പുറത്തെടുത്തു.ഹാൻഡ് വാഷും മാസ്കും സാനിറ്റൈറസറും അവർ എനിക്കെതിരെയുളള ആയുധങ്ങളായി ഉപയോഗിച്ചു.സാമൂഹികഅകലം എന്ന ചതികുഴിയും അവർ എനിക്കെതിരെ ഉണ്ടാക്കി. ഡോക്ടർമാർ നേഴ്സുമാർ ആശുപത്രികള്ലെ മറ്റു സ്റ്റാഫുകൾ പോലീസുകാർ ആരോഗ്യപ്രവർത്തകർ എന്നിവർ പടയാളികളായി അണിനിരന്നു.ഞാനുമായി ചങ്ങാത്തം കൂടാനിരുന്നവർയെല്ലാം തന്നെ വീട്ടിലിരുന്ന് അവർക്ക് പിന്തുണയേകി. മറ്റു സ്ഥലങ്ങളിലെപോലെ എന്റെ സ്നേഹത്താൽ കേരളനാടിനെ എനിക്ക് കീഴ്പെടുത്താനായില്ല.ഞാന് ചങ്ങാത്തം കൂടിയവരെപോലും കൂടുതൽ സ്നേഹിക്കാൻ അവർ എന്നെ അനുവദിച്ചില്ല. ഈ നാട്ടിൽ നിന്നും എന്നെയവർ പൂർണ്ണമായും നാടുകടത്തി,കേരളത്തിന്റെ മുന്നിൽ ഞാൻ തോറ്റു. ഇനി ഞാൻ ഈ നാട്ടിലേക്കയില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ