ഉള്ളടക്കത്തിലേക്ക് പോവുക

നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/പാപം

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38062 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാപം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാപം

എന്നെ അറിയുമോ നിങ്ങൾ
എന്റെ പേരറിയുമോ നിങ്ങൾ
പാപിയാണ് ഞാൻ പാപി
കൊടും പാപിയാണ് ഞാൻ.
പാപത്തിന്റെ നിഴൽ വീണ എന്നെ മറച്ചുകളഞ്ഞു.
ചെയ്യാത്ത കുറ്റങ്ങളാലെ സോദരർ എന്നെ പിരിഞ്ഞു.
ജീവിതം എന്ന പുണ്യ നൗകയെന്നെ വിട്ടകന്നു.
നന്മ എന്ന പ്രകാശം അന്ധകാരമായി വീണുടഞ്ഞു.
എന്റെ പാപങ്ങളുടെ
പ്രായശ്ചിത്തമായി ഈ മണ്ണ്
നിങ്ങൾക്ക് ഞാൻ സൗജന്യമായി
തരുന്നു .
എങ്കിലും ഇത് എന്റെ
പാപകറകളുടെ നിഴലിഴയുന്ന മണ്ണാകുന്നു.
ഈ മോഹം അതിമോഹമാകരുതെ.
ഇത് അതിമോഹം ആണെങ്കിൽ സഹോദരാ
മാപ്പ് ,മാപ്പ് ,മാപ്പ്.

ആൻ മേരീ മുത്യൂസ്
7B നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത