ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42618 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഗ്രാമം

ഇവിടെ ഒരു ഗ്രാമമുണ്ടായിരുന്നു
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം
അവിടെയൊരു പുഴയുമുണ്ടായിരുന്നു
കുന്ന് എങ്ങു പോയി കുന്നിമണിയോ ഇവും
ശേഷിച്ചതില്ലിന്ന് കുന്ന് എങ്ങു പോയി
വിതയില്ല കൊയ്ത്തില്ല തരിശ് പാടങ്ങളിൽ
നിറയെ സൗധങ്ങൾ വിളഞ്ഞ് നിൽപ്പു
പുഴയെങ്ങ് പോയി തെളിനീരിലാടും
തവളകളും ചെറു മീനുകളും എങ്ങു പോയി
കുന്നില്ല പുഴയില്ല വയലില്ല ഗ്രാമമില്ല
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
മഴയില്ല കുളിരില്ല പൂവിളി പാട്ടില്ല
പൂന്തേൻ മധുരമില്ലൊന്നുമില്ല
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
ഇവിടെ വസന്തമുണ്ടായിരുന്നു
ഇവിടെ ഇളം കാറ്റ് മേണിരുന്നു
ചിത്രശലഭങ്ങൾക്ക് പിറകെ നടക്കുന്ന
നിഷ്കളങ്കത്തമുണ്ടായിരുന്നു
ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു
 

കീർത്തന വി.എം
3 C ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത