എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ എന്നൊരു ഭീമൻ

15:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44419 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്നൊരു ഭീമൻ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു ഭീമൻ

പ്രിയ സുഹൃത്തുക്കളെ,
ഇപ്പോൾ ലോകം മുഴുവൻ വ്യാപിക്കുന്ന വൈറസാണ് കൊറോണ വൈറസ് അതായത് കോവിഡ് 19. ഈ കൊറോണ കാരണം ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്. അത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിച്ചു. പിന്നെ ആളുകൾക്ക് വീടിനു പുറത്തിറങ്ങാൻ കഴിയാതെയായി. ബംഗാളികൾക്കും മറ്റു അന്യ സംസ്ഥാനത്തൊഴിലാളികൾക്കും ഭക്ഷണം കിട്ടാതെയായി. സർക്കാർ അത് പരിഹരിച്ചു. വിദേശങ്ങളിലുള്ളവർക്ക് അവരുടെ കുടുംബത്തെ കാണാൻ പറ്റാതെയായി. പ്രിയ സുഹൃത്തുക്കളെ, നിങ്ങൾ ദയവായി സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. ഞങ്ങളെ പരിശോധിക്കുന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ജീവൻ നഷ്ടമായി. കൊറോണ വരാതിരിക്കാൻ നമ്മൾ കുറച്ച് മുൻകരുതലുകൾ എടുക്കണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. കൈകൾ ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. രോഗികളിൽ നിന്നും അകലം പാലിക്കണം. ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതെ വീട്ടിൽ തന്നെ ഇരിക്കുക. ഈ രോഗത്തെക്കുറിച്ച് അറിവില്ലാത്തവർക്ക് നാം പറഞ്ഞു മനസിലാക്കി കൊടുക്കണം. അങ്ങനെ നല്ലൊരു നാളേക്കായി നമുക്ക് ഒത്തുചേർന്ന് പ്രവർത്തിക്കാം.

ആർഷ എസ് പി
4 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം