ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണം ആകും. പ്രകൃതി തന്നെയാണ് നമ്മുടെ ജീവൻനിലനിൽപ്പിന് തന്നെ കാരണം.എന്നാൽ ഇപ്പോൾ നമ്മുടെ ജീവൻ തന്നെ നമ്മൾ അപകടത്തിൽ ആക്കുകയാണ് ചെയ്യുന്നത്. പ്രകൃതി നമ്മൾക്ക് വേണ്ടി ഒരു അമ്മയുടെ നില്കുന്നത് പോലെയാണ് ഉപകാരം ചെയ്തു തരുന്നത്. പ്രകൃതി നമ്മൾക്ക് ശുദ്ധവായു തരുന്നു, തണൽ, മധുരമുള്ള ഫലങ്ങൾ, അങ്ങനെ എന്തെല്ലാം തരുന്നു. പക്ഷെ, നമ്മൾ പ്രതിഫലം ആയി പ്രകൃതിക്ക് കൊടുക്കുന്നത് ഉപദ്രവം ആണ്. ജലമലിനീകരണം, മണ്ണിടിച്ചൽ, മണ്ണാെലിപ്പ്, വരൾച്ച, വെള്ളപ്പാെക്കം, അന്തരീക്ഷം മലിനീകരണം, തുടങ്ങിയ എല്ലാം പ്രശ്നങ്ങളും ഉണ്ടാകുന്നത് മനുഷ്യൻ കാരണമാണ്. അതിന് ഒരു സംശയവും ഇല്ല. ഇപ്പോൾ നമ്മൾ പ്രകൃതിയോട് ചെയ്ത് വെച്ച ഓരോ ക്രൂരതകളും തിരിച്ചു നമ്മൾക്ക് തന്നെ കിട്ടാൻ തുടങ്ങി. ഇപ്പോൾ വംശനാശഭീഷണിയിൽ കിടക്കുന്ന ഒരുപാട് മൃഗങ്ങൾ ഉണ്ട്. അതിനും കാരണം മനുഷ്യന്മാർ തന്നെയാണ്. കുറച്ച് കാലവും കൂടി കഴിഞ്ഞാൽ അന്തരീക്ഷം മലിനീകരണം കൊണ്ട് മാസ്ക് ധരിച്ചു നടക്കേണ്ടി വരും, ശുദ്ധവായു ഇല്ലാതെ ആകും അങ്ങനെ പല കഷ്ടപ്പാടുകൾ നമ്മൾ അനുഭവിക്കാൻ ഉണ്ട്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായി സൂക്ഷിക്കുന്നതും പരിസ്ഥിതി തന്നെയാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യംതെ കുറിച്ച് ഓർമ്മിക്കാൻഉള്ള അവസരം ആയി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ആണ് ലോക പരിസ്ഥിതിദിനം ആചരിച്ച് തുടങ്ങിയത്. പരിസ്ഥിതി നമ്മൾക്ക് മാത്രം ഉള്ളതല്ല, അത് പുതുതലമുറക്കും അവകാശപെട്ടത് ആണ്. അപ്പോൾ അത് കാത്ത് സൂക്ഷിക്കേണ്ടഅത് നമ്മുടെ ഉത്തരവാദിത്തം ആണ്. പ്രകൃതി ദൈവത്തിന്റെ സമ്മാനം ആണ്. അതിനെ കാത്തു സൂക്ഷിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ