സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/അപ്പുവിൻ്റെ പ്രകൃതി സ്‌നേഹം
അപ്പുവിന്റെ പ്രകൃതി സ്‌നേഹം
ഒരിടത്ത് ഒരുമനോഹരമായ നാട് ഉണ്ടായിരുന്നു. അവിടെ അപ്പു എന്നു പേരുള്ള പയ്യനുണ്ടായിരുന്നു.ചെറുപ്പത്തിലെ തന്നെ അവന്റെ നാട് അവന് വളരെ ഇഷ്‌ടമായിരുന്നു .അവന്റെ വീടിനോടു ചേർന്ന് തന്നെ ഒരു ചെറിയ പുഴ ഒഴുകുന്നുണ്ടായിരുന്നു.അവൻ അതിൽ ഒരു മത്സ്യത്തെപ്പോലെ നീന്തി ഉല്ലസിക്കുമായിരുന്നു.അവന്റെ കൂട്ടുകാർ തോടും,മരങ്ങളും, പരിസങ്ങളുമായിരുന്നു.ആ പുഴയിലൂടെ ഒഴുകുന്ന ജലം ആ ദേശത്തിന്റെ ആശ്രയമായിരുന്നു.ഒരു ദിവസം ഒരാൾ പുഴയിൽ മാലിന്യം ഇടാൻ പോകുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു . അവൻ ആ മനുഷൃനെ ഉപദേശിച്ചു പക്ഷേ അയാൾ ചെവികൊണ്ടില്ല.വർഷങ്ങൾ കടന്നുപോയി അപ്പുവിന് ഉപരിപഠനത്തിനു പോകേണ്ടിവന്നു . തിരിച്ചു നാട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്‌ച്ച ഞെട്ടിക്കുന്നതായിരുന്നു.താൻ സ്‌നേഹിച്ചിരുന്ന പുഴ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. അവൻ നാട്ടുകാരോട് തിരക്കിയപ്പോൾ പുതുതായി തുടങ്ങിയ ഫാക്‌ടറിയിലെ രാസവസ്തുക്കൾ പുഴയിലേക്ക് ഒഴുക്കി മലിന്യമാക്കുന്നു എന്ന് അറിഞ്ഞു.ഉടൻ തന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി പുഴ വൃത്തിയാക്കുകയും , നാടിന്റെ ജീവൻ പുഴ എന്ന് മനസ്സിലാക്കികൊടുത്തു.അങ്ങനെ പുഴയെ നാട്ടുകാർ ശ്രദ്ധിക്കാൻ തുടങ്ങി. പുഴ പഴയതുപോലെ ജീവന്റെ പറുദീസയായി .അപ്പുവിനെ നാട്ടുകാർ ആദരിച്ചു.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ