Govt L. P. S. Kulathoor/അക്ഷരവൃക്ഷം/കൊറോണക്കാലം/ഭീതിയുടെ നാളുകൾ .............
ഭീതിയുടെ നാളുകൾ ............. ഭീതിയുടെ നാളുകൾ .............
നാമെല്ലാവരും ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് കൊറോണ എന്ന മാരക വൈറസിന്റെ മുന്നിലൂടെയാണ്. നാം സ്വൈര്യ സഞ്ചാരം നടത്തിയിരുന്ന വഴികൾ, ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എല്ലാം തന്നെ ഈ രോഗാണു ഭീതിയിൽ ആളൊഴിഞ്ഞു. കൊറോണ എന്ന വൈറസ് ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്നു. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ മഹാ രോഗത്തെ ആദ്യം സ്‌ഥിതീകരിച്ചത്. പിന്നീട് ഈ വൈറസ് ലോകം മുഴുവൻ പടർന്നു പിടിച്ചു. വിനോദ സഞ്ചാരത്തിനും ജോലി കഴിഞ്ഞ് സ്വന്തം നാട്ടിൽ അവധിക്കു പോയവരും അറിയാതെ ആണെങ്കിലും അവർ വേണ്ടപ്പെട്ടവരുടെ ശരീരത്തിലും രോഗാണു കയറാൻ ഇടയാക്കി. അമേരിക്ക എന്ന രാജ്യത്താണ് കൊറോണ വൈറസ് ഇന്ന് കൂടുതലായും വ്യാപിച്ചിരിക്കുന്നത്. കൊറോണ വ്യാപിതരിലും മരണ സംഖ്യയിലും മുന്നിൽ ഈ രാജ്യം തന്നെയാണ്. കൊറോണ വൈറസിനെ ഭൂമിയിൽ നിന്നും തുടച്ചു മാറ്റുന്നതിന് വൈദ്യശാസ്ത്രം പരിചയപെട്ടു നിൽക്കുന്ന അവസ്ഥയിൽ ഭീതിയിലൂടെ അല്ലാതെ നമ്മുക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. സാമൂഹ്യ വ്യാപനം തടയാൻ സാമൂഹ്യ അകലം പാലിക്കുകയാണ് ചെയ്യണ്ടത്. അങ്ങനെ ഭയം അല്ല ജാഗ്രതയാണ് വേണ്ടത് എന്ന തിരിച്ചറിവ് നേടിയത് കൊണ്ടാണ് ലോക രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തികൊണ്ട് ഇന്ത്യ എന്ന നമ്മുടെ രാജ്യം പ്രത്യേകിച്ച് കേരളം എന്ന സംസ്ഥാനം കൊറോണയ്ക്ക് എതിരെ പൊരുതി തോൽപിച്ചു കൊണ്ടിരിക്കുന്നത്. കൊറോണയെ തുടർന്ന് കേന്ദ്ര സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പാക്കിയ പദ്ധതിയാണ് ‘ആരോഗ്യ സേതു ആപ്പ് ‘ഈ ആപ്പ് വഴി കൊറോണയെ പറ്റിയുള്ള എല്ലാ വിവരങ്ങളും നമ്മുക്ക് അറിയാൻ പറ്റും. കൊറോണ രോഗബാധ ഒഴുകാക്കനായി സർക്കാർ നൽകിയിരിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. രോഗത്തെ ചെറുക്കലല്ല രോഗം വരാതിരുക്കുവാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്. ഈ കൊറോണ കാലത്ത് അത്യാവശ്യത്തിന് മാത്രം നമ്മൾ പുറത്ത് പോകുക തിരികെ വന്നാൽ കൈകൾ 20മിനുട്ട് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. മാസ്ക് ഉപയോഗകുക. ഈ ഭീതിയുടെ നാളുകൾ ഭീതി നിറയ്ക്കാതെ വീട്ടിൽ തന്നെ കഴിഞ്ഞ് നമ്മുക്ക് കൊറോണയെ പൊരുതി തോല്പിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ