ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/കൊച്ചുദേവതക‍ൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചുദേവതക‍ൾ


പുള്ളിച്ചിറകുമായ് പാറും
കൊച്ചുദേവതകൾ ഞങ്ങൾ

മധുവും നുകർന്ന് പറക്കും
കുഞ്ഞു മധുപങ്ങളും ഞങ്ങൾ

കുഞ്ഞുപൈതലി‍ൻകൊച്ചു മിഴിയിൽ
മനോഹര പുഷ്പങ്ങൾ ഞങ്ങൾ

വാനിലുയരും ചെറുപക്ഷികൾ ഞങ്ങൾ

ചിറകുള്ള പൂക്കളും ഞങ്ങൾ

പൂമ്പൊടി വീശും ഞങ്ങൾ

ചിത്രശലഭങ്ങളാം ഞങ്ങൾ
 

നന്ദന .കെ.
5 എ ജി. എച്ച്. എസ്. എസ്. കൊട്ടില
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത