Schoolwiki സംരംഭത്തിൽ നിന്ന്
ഓണമായ്
ഇന്നെന്റെ മുറ്റത്ത്
പൂമരക്കൊമ്പത്
തേൻകുടിക്കാനെത്തി
കൊച്ചു തുമ്പി
പാറിക്കളിക്കുന്ന
പൂത്തുമ്പി പാടുന്നു
മാമല നാട്ടിലി-
ന്നോണമായി
പൂക്കൾ പറിക്കണം
പൂക്കളം തീർക്കണം
പുത്തനാംകോടി
അണിഞ്ഞിടേണം
പുത്തരി ചോറുണ്ട്
പാറിക്കളിക്കണം
കൂട്ടരേഓണമാ-
യോണമായി
|