ഇന്നെന്റെ മുറ്റത്ത് പൂമരക്കൊമ്പത് തേൻകുടിക്കാനെത്തി കൊച്ചു തുമ്പി പാറിക്കളിക്കുന്ന പൂത്തുമ്പി പാടുന്നു മാമല നാട്ടിലി- ന്നോണമായി പൂക്കൾ പറിക്കണം പൂക്കളം തീർക്കണം പുത്തനാംകോടി അണിഞ്ഞിടേണം പുത്തരി ചോറുണ്ട് പാറിക്കളിക്കണം കൂട്ടരേഓണമാ- യോണമായി
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത