ഗവ. യു പി ജി എസ് ഫോർട്ട്/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ
ശുചിത്വ ശീലങ്ങൾ
]] അനുവും അമ്മയും മാത്രമേ വീട്ടിൽ ഉള്ളു .ഒന്നാം ക്ലാസ്സിൽ ആണ് അനു പഠിക്കുന്നത് .അലസത ഉള്ള കുട്ടിയായിരുന്നു അനു.അവൾക്കു പനി ,ചുമ ,ജലദോഷം തുടങ്ങിയ രോഗങ്ങൾ എപ്പോളും ഉണ്ടാകുമായിരുന്നു .ഒരു ദിവസം സ്കൂളിൽ വച്ച് വയറുവേദന വന്നതിനെ തുടർന്ന് അവളെ ആശുപത്രിയിൽ ആക്കി. ഡോക്ടർ വളരെ സ്നേഹത്തോടെ വയറുവേദന വരാനുള്ള കാരണങ്ങൾ തിരക്കി .ഡോക്ടറിന് കാര്യം പിടികിട്ടി .ദിവസവും പല്ലു തേയ്ക്കുകയോ ,കുളിക്കുകയോ ,നഖം വെട്ടുകയോ അനു ചെയ്യാറില്ലെന്നു ഡോക്ടറിന് മനസിലായി . ചികിത്സാ നടത്തുന്നതിനോടൊപ്പം തന്നെ ഡോക്ടർ സേഹത്തോടെ അനുവിനെ ശുചിത്വ ശീലങ്ങൾ പറഞ്ഞു കൊടുത്തു .എല്ലാ ദിവസവും പല്ലു തേയ്ക്കണം .അല്ലെങ്കിൽ പല്ലുവേദന വരും .നഖം വെട്ടണം അല്ലെങ്കിൽ നഖത്തിനടിയിലെ അഴുക്കു വയറ്റിൽ പോയാൽ വയറുവേദന വരും .ദിവസവും കുളിച്ചില്ലെങ്കിൽ രോഗങ്ങൾ വരുമെന്നും ഡോക്ടർ അവളെ പറഞ്ഞു മനസിലാക്കി. ഡോക്ടർ പറഞ്ഞതനുസരിച്ചു അവൾ കൃത്യമായി ചെയ്തു .ധാരാളം പോഷക ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഇലക്കറികൾ ഉൾപ്പെടെ ധാരാളം പച്ചക്കറികൾ അനു ആഹാരത്തിൽ ഉൾപ്പെടുത്തി .അങ്ങനെ അവളുടെ രോഗം മാറി. നല്ല മിടുക്കിയായി സ്കൂളിൽ പോകാൻ തുടങ്ങി .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം