ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ശുചിത്വം -കൊറോണക്കാലത്ത്
ശുചിത്വം -കൊറോണക്കാലത്ത്
ഈ കൊറോണക്കാലത്ത് നാം നമ്മുടെ ജീവൻ നിലനിർത്തണമെങ്കിൽ സ്വീകരിക്കേണ്ട വലിയൊരു മുന്നൊരുക്കമാണ് ശുചിത്വം. കുറച്ചു കാലങ്ങളായി നമ്മുടെ സർക്കാർ പരിസരശുചിത്വം വളർത്താനായി ഒട്ടനവധി പദ്ധതികൾ ഒരുക്കിയിരുന്നു. എന്നാൽ ഇന്ന് കൊറോണ വൈറസ് കാരണം വ്യക്തിശുചിത്വത്തിന് പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു. കോവിഡ് -19 എന്ന ഈ രോഗം കൊറോണ വൈറസ് മൂലമാണ് പരക്കുന്നത്. ഈ രോഗത്തെ പ്രതിരോധിക്കുവാനായി വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. വ്യക്തി ശുചിത്വം വളർത്തുവാനായി നാം ഇന്ന് സാനിറ്റൈസർ, ഹാൻഡ്‌വാഷ്, വിവിധതരം സോപ്പുകൾ മുതലായവ ഉപയോഗിക്കുന്നു. ഇവയെല്ലാം ശരിയായ രീതിയിൽ നമ്മെ ശുചീകരിക്കുന്നില്ല. ഈ രോഗവും നമ്മളും തമ്മിൽ ചെറിയൊരു അകലം സൃഷ്ടിക്കുന്നു എന്നു മാത്രം. സോപ്പുകളും സാനിറ്റൈസറും മറ്റും ഉപയോഗിച്ച് കൈകൾ അണുനശീകരണം നടത്തുന്നതിലൂടെ വൈറസിന്റെ മുന്നിൽ ശരീരത്തിലേക്കുള്ള പ്രവേശനകവാടം അടയുകയാണ്. അന്തരീക്ഷത്തിലും മറ്റും നിൽക്കുന്ന രോഗാണു മൂക്കിലൂടെയും വായുവിലൂടെയും നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാതിരിക്കാനാണ് മാസ്ക് ഉപയോഗിക്കുന്നത്. പരിസരം അണുനശീകരണം നടത്തേണ്ടതും ഈ രോഗ വ്യാപനം തടയേണ്ടതിനു അത്യാവശ്യമാണ്. ശാരീരിക ശുചിത്വം പോലെ പ്രധാനമാണ് വിവരശുചിത്വം. ഇന്ന് മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ വളരെ വേഗത്തിൽ പരക്കുന്നു. ഇവ നമ്മുടെ ഭയം വർദ്ധിപ്പിക്കുകയാണ്. വാർത്തകൾ എന്നും നമ്മളിൽ അറിവ് വളർത്തേണ്ടവയാണ് എന്നാൽ ഇപ്പോൾ നമ്മുടെ അറിവുകൾ തകർക്കുകയാണ്. വ്യാജവാർത്തകൾ മാറ്റി നിർത്തുകയും ശരിയായവ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ