ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/ശുചിത്വഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
18:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43040 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വഗീതം       | color=4       }} വന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വഗീതം      

വന്നല്ലോ വന്നല്ലോ വൈറസാം മാരിയും മാലോകരെയൊക്കെ കൊന്നൊടുക്കാ ൻ എത്തിനോക്കുന്നോരെയെത്തിപ്പിടിക്കുവാൻ തക്കം പാർത്തങ്ങനെ നിൽക്കുന്നേരം ലോകരാജ്യങ്ങളുമൊക്കെ പകച്ചുപോയ് വൈറസിൻ മുന്നിലോ മുട്ടുകുത്തി എന്താണു പോംവഴിയെന്നുള്ള ചിന്തയിൽ വമ്പൻമാരൊക്കെയും കൺമിഴിച്ചു. സൗഹൃദത്തിൻ പേരിൽ മാനവർ തമ്മിലോ ഹസ്തദാനം പോലും ചെയ്തിടാതെ ശുചിത്വവും പാലിച്ച് അകലവും പാലിച്ച് വീടിന്നകം തന്നെ വാണീടുകിൽ എന്നേക്കുമായ് നമ്മൾ രോഗശാന്തി നേടി കൈകോർത്തു കൈകോർത്തു വഴിനടക്കും. റോഡിലും വഴിയിലും തുപ്പിടാതെ നമ്മൾ പത്തുനേരം കൈകൾ ശുദ്ധിചെയ്താൽ പറ്റിപ്പിടിക്കുന്ന വൈറസിനെയൊക്കെ നാട്ടിൽ നിന്നോടിച്ചു രക്ഷനേടാം. പരിസരശുദ്ധിയും മാനവശുദ്ധിയും ഐക്യത്തോടെ കാത്തുസൂക്ഷിച്ചെന്നാൽ രോഗമില്ലാതുള്ള നല്ലൊരു നാളേയ്ക്കായി പ്രാർത്ഥനയോടെ കിടന്നുറങ്ങാം...

ദേവിക എസ്
10 സി ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത