സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് ഇ.എം സ്ക്കൂൾ കല്ലുവെട്ടാംകുഴി/അക്ഷരവൃക്ഷം/ലോക്ഡൗൺ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jalajabsp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ ദിനങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ഡൗൺ ദിനങ്ങൾ

ഒരിടത്ത് മിന്നു എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഏക മകൾ. ഇത്തവണ സ്കൂൾ അവധി നേരത്തേ കിട്ടിയ സന്തോഷത്തിലായിരുന്നു അവൾ പരീക്ഷയും നടന്നില്ല. അവൾക്ക് വലിയ സന്തോഷമായി. വീട്ടിൽ ആടി പാടി നടക്കാല്ലോ. അവധിക്ക് മൃഗശാലയിൽ കൊണ്ടു പോകാമെന്ന് അച്ഛൻ നേരത്തേ പറഞ്ഞിരുന്നു. അമ്മാമ്മയുടെ വീട്ടിലും പോയി നിൽക്കാം. വളരെ നല്ല സ്വപ്നങ്ങൾ അവൾ കണ്ടു. പക്ഷേ ഇതൊന്നും നടക്കില്ലെന്ന സത്യം അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു. നാട്ടിൽ കൊറോണ എന്നൊരു വൈറസ് രോഗം ബാധിച്ചിട്ടുണ്ടത്രേ. അതിനാൽ ഇനി വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. വീട്ടിൽ തന്നെ അടച്ചിരിക്കണം. ലോക്ഡൗൺ ആണത്രേ. അവൾക്ക് എന്തെന്നില്ലാത്ത നിരാശ തോന്നി ആരോടും മിണ്ടാതെ ഒരിടത്ത്വിഷമിച്ചിരിക്കുന്ന മിന്നുവിന്റെ അമ്മ ശ്രദ്ധിച്ചു. അമ്മ അവളെ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തി 21 ദിവസങ്ങൾ മിന്നുവിന് വീട്ടിൽ എൻതെല്ലാം ചെയ്യാനാകും ചിത്രങ്ങൾ വരയ്ക്കാം, നിറം കൊടുക്കാം, കഥ എഴുതാം, കഥാപുസ്തകങ്ങൾ വായിക്കാം അങ്ങനെ നല്ല ശീലങ്ങൾ വളർത്തി എടുക്കാനുള്ള സമയമാണിത്. അമ്മ പറഞ്ഞത് മിന്നുവിന് മനസിലായി അവൾ ധാരാളം ചിത്രം വരച്ച് നിറം കൊടുത്തുധാരാളം ചിത്രങ്ങൾ ആയപ്പോൾ അച്ഛൻഅതൊരു ബുക്കായി ഉണ്ടാക്കി നൽകിഅവൾക്ക് വലിയ സന്തോഷമായി. സ്കൂൾ തുറക്കുമ്പോൾ ഞാനീ ബുക്ക്എന്റെ എല്ലാ കൂട്ടുകാരെയും കാണിക്കും. അവൾ തീരുമാനിച്ചു.

എയ്ഞ്ചൽ എ എൽ
1 എ സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് ഇ.എം സ്ക്കൂൾ കല്ലുവെട്ടാംകുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ