കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ക്വാറന്റൈനിലെ അവധിക്കാലം..

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43086 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ക്വാറന്റൈനിലെ അവധിക്കാലം..<!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ക്വാറന്റൈനിലെ അവധിക്കാലം..


ലോകമെമ്പാടും നാശം വിതയ്ക്കുന്ന ഒരു മഹമാരിയുടെ നീരളിപിടിതത്തിലാണ് നമെല്ലാവരും.. എത്രയോ ദുരിത ഘട്ടത്തിലൂടെ കടന്നു വന്നാണ് നാം ഇത് പോലെ ഓരോ വിപത്തിനെയും നേരിട്ടത്. Covid 19 വൈറസിന്റെ ആക്രമണതൽ നാം ഏവരും ഇപ്പോ കഷ്ടപ്പെടുന്നു എങ്കിലും ഭാവിയിൽ ഇതിനായി ദുഖികേണ്ട അവസരം ഇല്ലാതാകുന്നത് ഒരു പ്രതീക്ഷയാണ്..

സാമൂഹിക അകലം പാലിക്കുന്നതിലൂടെ നാം എന്തെല്ലാം നെടുന്നു?

എല്ലായിപ്പോഴും സമൂഹവുമായി അടുത്ത് ഇടപെടുന്ന നാം എങ്ങനെ ഇത്രയും ദിവസം ജീവിക്കും? ശാന്തമായി ചിന്തിക്കുമ്പോൾ പ്രതിവിധികൾ ഓരോന്നായി മനസ്സിൽ ഏതികൊണ്ട് ഇരിക്കുന്നു.

എന്നും രാവിലെ ജോലിക്ക് പോകുന്നത് തോട് തിരികെയെത്തി കിടന്നുറങ്ങുന്നത് വരെ ഉള്ള കാര്യങ്ങളിൽ പലപ്പോഴും നമ്മുടെ വീട് ഏത് രീതിയിൽ അനെന്ന് നാം ശ്രദ്ധിക്കാറില്ല . ഇൗ സമയം നമ്മുക്ക് നമ്മുടെ കുടുംബത്തിനായി സമർപ്പിക്കാം . കുട്ടികളോടൊപ്പം അവരുടെ കളികളിൽ കൂടെ ചേരാം. അവരോടൊപ്പം സമയം ചിലവഴിക്കാo.അവധിക്കാലത്തെ പ്രയോജനപ്പെടുത്തി കിട്ടുന്ന ഈ സമയം പരമാവധി ഉപയോഗപ്പെടുത്താം .

പുതിയ അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ നഷ്ട്ടമാകും എന്ന ഭയം വേണ്ട.. ഓൺലൈൻ ആയി ക്ലാസുകൾ ഓരോ വിഷയത്തിനും ക്ലാസുകൾ ഇപ്പൊൾ സർകാർ ഏർപെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങളും നമ്മൾ പാലിക്കണം. ഇൗ രോഗം ബാധിച്ചു നമ്മളെ വിട്ട് പിരിഞ്ഞ സഹോദരങ്ങൾക്ക് നമ്മുക് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കാം. അതോടൊപ്പം തങ്ങളുടെ ജീവിതം തന്നെ മറ്റുള്ളവർക്ക് വേണ്ടി സമർപ്പിച്ച് ഈ മഹാദൗത്യതിന് മുന്നിലും പിന്നിലും പ്രവർത്തിച്ച ഓരോരുത്തർക്കും വേണ്ടിയും നമ്മുക് കൈ കൂപ്പാം..ഈ മഹമാരിയെ നമ്മളെ കൊണ്ട് ചെറുത്ത് നിൽക്കാൻ സാധിക്കും എന്ന ദൃഡ പ്രതിജ്ഞയോടെ നമ്മുക്ക് ഒന്നായി നിന്ന് ഇതിനെ അതിജീവിക്കാം..


ആവണി P S
4 D കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം