ഡി ബി ഇ പി എസ് പി എസ് പടിയൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
മഹാവികൃതിയും ക്ലാസിൽ പഠിപ്പിൽ പിന്നോക്കക്കാനുമായിരുന്നു വരുൺ. നാലാം തരത്തിലായിരുന്നു അവൻ പഠിച്ചിരുന്നത്. അവന്റെ ക്ലാസിലെ മിക്ക കുട്ടികൾക്കും അവനെ ഇഷ്ട്ടമല്ലായിരുന്നു.പഠിക്കാൻ പിന്നിലായിരുന്നതിനാൽ ടീച്ചർ അവനെ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഒരു ദിവസം ടീച്ചർ ക്ലാസിലെ എല്ലാ കുട്ടികളെയും ലൈബ്രറിയിലേക്ക് വിളിച്ചു. പക്ഷെ വരുണിനെ മാത്രം അവിടെ കണ്ടില്ല. ദേഷ്യത്തോടെ ക്ലാസിലെത്തിയ ടീച്ചർ കണ്ടത് ക്ലാസ് മുറി വൃത്തിയാക്കുന്നവരുണിനെയാണ്. എന്താ മോനെ നീ ഇവിടെ ചെയ്യുന്നത്. വരുൺ പറഞ്ഞു, ക്ലാസ് മുറി വൃത്തിഹീനമായി കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് ചെയ്യാതിരിക്കാൻ തോന്നിയില്ല. പെട്ടെന്നു തന്നെ ലൈബ്രറിയിലേക്ക് വരാനിരിക്കുകയായിരുന്നു. ശുചിത്വം പാലിക്കണമെന്ന് പറഞ്ഞു തന്നിരിക്കുന്നതും ടീച്ചറല്ലേ. വരുണിന്റെ വാക്കുകൾ കേട്ട് ടീച്ചർക്ക് അവനോട് അഭിമാനം തോന്നി. ശുചിത്വത്തിന്റെ കാര്യത്തിൽ വരുണിനെ കണ്ടു പഠിക്കാൻ മറ്റു കുട്ടികളെ ടീച്ചർ ഉപദേശിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ