എൽ പി സ്കൂൾ നടക്കാവ്/അക്ഷരവൃക്ഷം/മഹാ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36436lpsnadakkavu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാ മാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാ മാരി


ലോകം മുഴുവൻ മഹാമാരി
കൊറോണ എന്നൊരു മഹാമാരി
ചൈനയിൽ നിന്നും തുടങ്ങിയ മാരി
നമ്മുടെ നാട്ടിലും വേഗം എത്തി
അമ്പലമില്ല ഉത്സവമില്ല
പള്ളികളില്ല പ്രാർത്ഥനയില്ല
ആഘോഷമില്ലങ്ങൊരാൾക്കൂട്ടമില്ല
ആളുകൾക്കെങ്ങും പോകാനുമില്ല
ഡോക്ടർമാർക്കും പോലീസുകാർക്കും
ഇഷ്ടംപോലെ പണിയായി
കൊറോണ എന്ന കുഞ്ഞൻ വൈറസ്
രോഗം പരത്തും പൊടുന്നനെ
കുട്ടികൾക്കും മുതിർന്നവർക്കും
പകരും കോവിഡ് വേഗത്തിൽ
ഭയന്നിടേണ്ട ജാഗ്രതയതുമതി
കൊറോണയെ തുരത്തീടാൻ
കൈ കഴുകീടാം മാസ്ക് ധരിക്കാം
അകന്നുനിൽക്കാം നേരിടുവാൻ
അങ്ങനെ നമ്മൾ ഒത്തുപിടിച്ചാൽ
അതിജീവിക്കാം കൊറോണയെ

 

ഗോപിക.ജി.എസ്
4 എ നടയ്ക്കാവ് എൽ .പി .എസ്സ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത