എൽ പി സ്കൂൾ നടക്കാവ്/അക്ഷരവൃക്ഷം/മഹാ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാ മാരി


ലോകം മുഴുവൻ മഹാമാരി
കൊറോണ എന്നൊരു മഹാമാരി
ചൈനയിൽ നിന്നും തുടങ്ങിയ മാരി
നമ്മുടെ നാട്ടിലും വേഗം എത്തി
അമ്പലമില്ല ഉത്സവമില്ല
പള്ളികളില്ല പ്രാർത്ഥനയില്ല
ആഘോഷമില്ലങ്ങൊരാൾക്കൂട്ടമില്ല
ആളുകൾക്കെങ്ങും പോകാനുമില്ല
ഡോക്ടർമാർക്കും പോലീസുകാർക്കും
ഇഷ്ടംപോലെ പണിയായി
കൊറോണ എന്ന കുഞ്ഞൻ വൈറസ്
രോഗം പരത്തും പൊടുന്നനെ
കുട്ടികൾക്കും മുതിർന്നവർക്കും
പകരും കോവിഡ് വേഗത്തിൽ
ഭയന്നിടേണ്ട ജാഗ്രതയതുമതി
കൊറോണയെ തുരത്തീടാൻ
കൈ കഴുകീടാം മാസ്ക് ധരിക്കാം
അകന്നുനിൽക്കാം നേരിടുവാൻ
അങ്ങനെ നമ്മൾ ഒത്തുപിടിച്ചാൽ
അതിജീവിക്കാം കൊറോണയെ

 

ഗോപിക.ജി.എസ്
4 എ നടയ്ക്കാവ് എൽ .പി .എസ്സ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത