യു.ജെ.ബി.എസ് കുഴൽമന്ദം/അക്ഷരവൃക്ഷം/പേടിക്കരുതീ മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പേടിക്കരുതീ മഹാമാരിയെ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടിക്കരുതീ മഹാമാരിയെ

നാടിനു ഭീതിയായ്
വീടെങ്ങും പേടിയായ്
ലോകമെങ്ങും പരന്നിടുന്നുവല്ലോ
കൊറോണയെന്നൊരു വൈറസ്
ചൈനയിൽ നിന്നൊരു വൈറസ്
 ഭയമെല്ലാം മാറ്റിടാം
ഒരുമിച്ചു നേരിടാം
തുരത്തിടാം ഒന്നായ്
ഈ മഹാമാരിയെ
. പാലിച്ചിടാം സാമൂഹ്യ അകവും
പാലിച്ചിടാം ശുചിത്വ ശീലങ്ങളും
ഏറെ സുരക്ഷയ്ക്കായ് മാസ്കു ധരിക്കാം
അനുസരിച്ചീടാം നിർദേശമെല്ലാതും
ശുചിയാക്കാം വീടും പരിസരവും
നേരിടും നാമൊന്നായ് ഈ വിപത്തിനെ
    വീട്ടിലിരുന്ന് കളിച്ചിടാം കൂട്ടരെ
    പാട്ടുകൾ പാടിടാം കഥകൾ പറഞ്ഞിടാം
 അച്ഛനുമമ്മയ്ക്കുമൊപ്പമിരുന്ന്
വിജ്ഞാന പ്രദമാക്കാം അവധിക്കാലം
നാടിനു രക്ഷ കരാം നിയമപാലകരേയും
ജീവനു രക്ഷ കരാം ആരോഗ്യ പാലകരേയും
ഒത്തൊരുമിച്ചു നമസ്ക്കരിക്കാം
ഇവരുടെ വാക്കുകൾ പാലിച്ചിടാം

അമ്മയെപ്പോലുള്ള ശൈലജ ടീച്ചർ തൻ
കരുതലിൽ ആഴം അറിഞ്ഞിടുമ്പോൾ
ഭീതിയകറ്റാം ഞങ്ങൾ തൻ ഉള്ളിൽ
വേനൽ മഴയുടെ കുളിരു പേറാം

 

മിഥുല . എം
4 A യു.ജെ.ബി.എസ് കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - abdul majeed p തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത