ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ സഞ്ചാരം

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ സഞ്ചാരം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ സഞ്ചാരം

ഒരിക്കൽ രാമു എന്ന് പേരുള്ള ഒരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു . രാമുവിന്റെ വീടിനു പുറകിൽ നല്ലൊരു തോട്ടം ഉണ്ടായിരുന്നു.ആ തോട്ടത്തിൽ ചെടികളും പൂക്കളും ഒരാപ്പിൾ മരവും ഉണ്ടായിരുന്നു.രാമുവിന്റെ കുട്ടിക്കാലത്ത് മിക്ക സമയവും ആ മരത്തിന്റെ അടുത്തിരുന്ന് കളിച്ചിരുന്നു.അവന് വിശക്കുമ്പോൾ സ്വാദുള്ള ആപ്പിൾ കഴിച്ചിരുന്നു.കാലം മാറിയപ്പോൾ ഒരുപാട് പ്രായം ചെന്നിരുന്നു.രാമുവും വളർന്നിരുന്നു. ആപ്പിൾ മരത്തിൽ കാ കായ്ക്കുന്നത് നിന്നു.രാമു ആ മരം മുറിക്കാൻ തീരുമാനിച്ചു.അവൻ വിചാരിച്ചു ഇത് മുറിച്ച് ഒരു കട്ടിലും ഒരു മുറിയും ഉണ്ടാക്കാൻ തീരുമാനിച്ചു.പക്ഷേ അവന് ആ മരം ഒരുപാട് ഓർമ്മകൾ നൽകിയിരുന്നു. അവൻ അതൊന്നും നോക്കാതെ മരം മുറിക്കാൻ തീരുമാനിച്ചു.ഇപ്പോൾ ആ മരം ഒരുപാട് ജീവികൾക്ക് താമസിക്കാനുള്ള ഒരിടമാണ്.പക്ഷികൾ പ്രാണികൾ അണ്ണാൻ എന്നിവയ്ക്കൊക്കെ. അവർ ആ മരത്തിന്റെ അടുക്കൽ വന്ന് കുറച്ചു നേരം വിശ്രമിച്ചു.രാമു മരം മുറിക്കാൻ തുടങ്ങിയപ്പോൾ എല്ലാ ജീവികളും വന്നു. രാമുവിന് ചുറ്റും നിന്നു എന്നിട്ട് ഈ മരം മുറിക്കരുത് ഞങ്ങളെല്ലാം നിന്നോട് കളിച്ചിരുന്നു.കുട്ടിക്കാലത്ത് ഈ മരം കുറയെ ഓർമ്മകൾ നൽകിയിരുന്നു.ഇത് ഞങ്ങളുടെ വീടാണ് നീ ഈ മരം മുറിച്ചാൽ നമുക്ക് മറ്റൊരു ഇടം ഇല്ലാതെയാകും. രാമു അത് കേൾക്കാൻ കൂട്ടാക്കിയില്ല.ആ മരത്തിൽ തേനീച്ചയും ഉണ്ടായിരുന്നു.രാമു അതിൽ നിന്ന് ഇത്തിരി തേൻ രുചിച്ചു നോക്കി. ആ തേനിന്റെ സ്വാദ് അവനെ കുട്ടിക്കാലം ഓർമ്മപ്പെടുത്തി.ആ തേനിന്റെ സ്വാദ് അവൻ മനസ്സിലാക്കി.അപ്പോൾ തന്നെ ആപ്പിൾ മരം ധാരാളം പഴങ്ങൾ നൽകി. എല്ലാ ജീവികളും വേവലാതിപ്പെട്ടു എന്ത് വിലകൊടുത്തും ആ മരത്തിനെ രക്ഷിക്കണമെന്നായി. നിനക്ക് എന്നും തേൻ തരാമെന്ന് തേനീച്ചകൾ പറഞ്ഞു.അണ്ണാൻ പറഞ്ഞു ഞാൻ എന്നും ധാന്യങ്ങൾ തരാമെന്ന്.എന്നും നല്ല പാട്ടുകൾ പാടിത്തരാം പക്ഷികൾ പറഞ്ഞു.ഇത് കേട്ടതിനു ശേഷം രാമുവിന് തന്റെ തെറ്റ് മനസ്സിലായി.ഈ മരം കുറെ കൂട്ടരുടെ താമസ സ്ഥലമാണെന്ന് മനസ്സിലായി.എല്ലാരും നന്ദി പറഞ്ഞു. അതുകൊണ്ട് കൂട്ടരെ പ്രകൃതിയിലുള്ളതൊന്നും നശിപ്പിക്കാതിരിക്കുക.

കൃഷ്ണ.എം.എസ്
4 എ ഗവ.എച്ച്.എസ്.എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ