എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം
പരിസ്ഥിതിയെ സംരക്ഷിക്കാം
ഒരു കിളിച്ചുണ്ടൻ മാവിന്റെകൊമ്പത്തായിരുന്നു അമ്മിണിക്കിളിയുടെയും മൂന്നു കാഞ്ഞുങ്ങളുടെയും താമസം . അപ്പു ,അമ്മു, മീനു എന്നിങ്ങനെ ആയിരുന്നു അവരുടെ പേരുകൾ . കുഞ്ഞുങ്ങൾ അല്പം വലുതായപ്പോൾ അമ്മിണി അവരെ പറക്കാൻ പഠിപ്പിച്ചു . ഒരു ദിവസം തീറ്റ തേടാനായി പുറപ്പെടും മുൻപ് അമ്മിണി കുഞ്ഞുങ്ങളോട് പറഞ്ഞു ,"അപ്പു .....അമ്മൂ ...മീനു ...നിങ്ങൾ താഴെയിറങ്ങി കളിച്ചോളൂ . 'അമ്മ ഭക്ഷണവുമായി ഉടനെ തിരിച്ചെത്താം .ദൂരേക്കെങ്ങും പോകരുത് .അവർ അനുസരണയോടെ ആ മാഞ്ചോട്ടിൽ നിന്ന് കളിച്ചു . പക്ഷെ അവർ അവിടെ നിന്ന കുഞ്ഞു ചെടികളെല്ലാം നശിപ്പിച്ചിരുന്നു . അമ്മിണി തീറ്റയുമായി വന്നപ്പോൾ സമീപത്തുള്ള ചെടികളെല്ലാം കുഞ്ഞുങ്ങൾ നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയാണ് . അമ്മിണി സ്നേഹത്തോടെ തന്റെ മൂന്നു മക്കളെയും കൂട്ടിലേക്ക് വിളിച്ചിട്ടു പറഞ്ഞു. കുഞ്ഞുങ്ങളെ മനുഷ്യർ ചെയ്യും പോലെ പരിസ്ഥിതിയെ നാം നശിപ്പിക്കരുത് .പരിസ്ഥിതി നമ്മുടെ അമ്മയാണ് .അതില്ലെങ്കിൽ നാമും ഇല്ല . കാര്യങ്ങൾ തിരിച്ചറിഞ്ഞ കിളിക്കുഞ്ഞുങ്ങൾ പിന്നീടൊരിക്കലും ഒരു ചെടിയെയും നശിപ്പിച്ചില്ല.അവർ സ്വയം ഈ പരിസ്ഥിതിക്ക് കാവലായി മാറി . കൂട്ടുകാരെ ആ കിളിക്കുഞ്ഞുങ്ങളെ പോലെ നാമും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ