എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''ടിങ്കുവും അസുഖപ്രേതവും'''

Schoolwiki സംരംഭത്തിൽ നിന്ന്
ടിങ്കുവും അസുഖപ്രേതവും

പണ്ട് ഒരിടത്ത് ടിങ്കു എന്ന് പേരുള്ള വികൃതിക്കുട്ടൻ അണ്ണാൻ അവന്റെ അച്ഛനും അമ്മയുമൊത്തു താമസിച്ചിരുന്നു. അച്ഛൻ ജോലിക്കു പോകുമ്പോൾ അവൻ അമ്മയറിയാതെ കുട്ടുകാരുമൊത്ത്‌ ചെളിയിലിറങ്ങി കളിക്കാൻ തുടങ്ങും.ഒരു ദിവസം പതിവുപോലെ ടിങ്കു പാട്ടും പാടി ഇറങ്ങി. 'എന്നെപ്പോലെ കളിച്ചുരസിക്കാൻ വരുമോ കൂട്ടരേ എൻകൂടെ ' സാധാരണപോലെ കളിസ്ഥലത്തെത്തിയപ്പോൾ അവൻ അമ്പരന്നുപോയി. അവിടെങ്ങും ആരുമില്ല. അവൻ എല്ലായിടത്തും ചെന്ന് വിളിച്ചു നോക്കി.അവിടെങ്ങും ആരെയും കാണാനേയില്ല.അപ്പോൾ അവിടെ' കാ... കാ...' എന്നൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അതാ അവിടെ ഒരു കാക്ക. അവളുടെ പേര് ചിന്നു എന്നായിരുന്നു. പക്ഷെ അവളെ എല്ലാവരും ശുചി കാക്ക എന്നായിരുന്നു വിളിച്ചിരുന്നത്.ടിങ്കു ശുചി കാക്കയോട് ചോദിച്ചു. 'കാക്കേ കാക്കേ ശുചി കാക്കേ നീ കണ്ടോ എൻ കൂട്ടുകാരെ' അപ്പോൾ ശുചി കാക്ക പാടി 'ടിങ്കു ടിങ്കു അണ്ണാനേ, എനിക്കറിയാം അവരെവിടെന്ന്.' അപ്പോൾ ടിങ്കു ആകാംഷയോടെ ചിന്നുവിനോട് ചോദിച്ചു. 'പറയൂ പറയൂ വേഗം പറയൂ എൻ കൂട്ടുകാരെവിടെയാണ്' അപ്പോൾത്തന്നെ ശുചി കാക്ക മറുപടി പറയാൻ തുടങ്ങി. 'ടിങ്കു,നിന്നെപ്പോലെ ഈ ചെളിയിൽ കളിച്ചു നടന്നത് കൊണ്ട് അവരെ ഒരു പ്രേതം പിടികൂടി. ആ പ്രേതം ഇനി വിട്ടുമാറാൻ ഒരുപാട് നാളെടുക്കും. അവൻ നിന്നെ കണ്ടാൽ നിന്നേയും പിടിച്ചു വിഴുങ്ങും'.'അപ്പോൾ നിന്നെ ആ പ്രേതം പിടിക്കാത്തതെന്താ 'ടിങ്കു ചോദിച്ചു. അപ്പോൾ ശുചി കാക്ക പറഞ്ഞു,'നീ കണ്ടില്ലേ ഞാൻ ഇപ്പോഴും ദേഹമൊക്കെ വൃത്തിയാക്കി വയ്ക്കും.അതുകൊണ്ടാ അവൻ എന്നെ പിടിക്കാത്തത്‌.നീയും എന്നെപ്പോലെ ചെയ്താൽ നിനക്ക് രക്ഷയുണ്ട്. അല്ലെങ്കിൽ നിന്നേയും അവൻ അവൻ പിടിക്കും.'ഇതെല്ലാം കേട്ടപാതി കേൾക്കാത്തപാതി ടിങ്കു അമ്മയുടെ അടുത്തേക്ക് ഓടാൻ തുടങ്ങി. അവൻ തിരിഞ്ഞുനോക്കിയപ്പോൾ അത് ശുചി കാക്ക പറഞ്ഞ കൂറ്റൻ അസുഖപ്രേതം തന്റെ പിന്നാലെ വരുന്നു. ആ പ്രേതം പാടിത്തുടങ്ങി.'വന്നല്ലോ ഇതാ അസുഖപ്രേതം ടിങ്കുവിനെ തിന്നാൻ വന്നല്ലോ '.പേടിച്ചു പോയ ടിങ്കു ഓട്ടത്തിന്റെ വേഗത കൂട്ടി എന്നിട്ട് വീട്ടിൽനിന്നു വെള്ളമെടുത്ത് കൈകാലുകളൊക്കെ വേഗം ശുചിയാക്കിയ ശേഷം പോയി കുളിച്ച് അസുഖപ്രേതത്തിന്റെ അടുത്തു വന്നിട്ട് പാടി. 'കണ്ടോ കണ്ടോ അസുഖപ്രേതമേ നിനക്ക് എന്നെയിനിത്തിന്നാനാവില്ല'. ഇത് കേട്ട പ്രേതം നാണിച്ചോടിപ്പോയി. ടിങ്കു അത് കണ്ട് കൈകൊട്ടിച്ചിരിച്ചു. പിന്നീട് അസുഖപ്രേതം ആ വഴി വന്നിട്ടേയില്ല. പിന്നെയവൻ അമ്മയോടും അച്ഛനോടും നടന്ന എല്ലാകാര്യവും പറഞ്ഞു. എന്നിട്ട് അവൻ പറഞ്ഞു.'ഞാനിനി അച്ഛനും അമ്മയോടും ചോദിക്കാതെ കളിക്കാൻപോവില്ല.മാത്രമല്ല ചെളിയിലും കളിക്കില്ല'.അന്ന് മുതൽ ടിങ്കു വികൃതി കാണിക്കാതെ മന്ദാരക്കാട്ടിൽ സന്തോഷത്തോടെ ജീവിച്ചു പോന്നു.

മീനാക്ഷി.എസ്
6B എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ