ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/ഒത്തൊരുമിക്കുക കൂട്ടരെ

Schoolwiki സംരംഭത്തിൽ നിന്ന്
08:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42068 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- ഒത്തൊരുമിക്കുക കൂട്ടര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒത്തൊരുമിക്കുക കൂട്ടരെ

കേൾക്കുക കൂട്ടരെ കേൾക്കുക കൂട്ടരെ
നാടിൻ സ്ഥിതിയൊന്ന് കേൾക്കുക കൂട്ടരെ
നമ്മുടെനാടിൽ നാശം വിതക്കുവാൻ
വന്നൊരു വ്യാധിയെ.. പൊരുതി ജയിക്കുക

ഈ മഹാവ്യാധിയെ തടയുവാൻ വീട്ടിലിരിക്കുക
ജാഗ്രതയോടെ...പ്രാർഥനയോടെ.....
പേടികൂടാതെ...പൊരുതുക...
ഓടി ഒളിക്കരുതേ...പൊരുതി ജയിക്കുക..

ആൾക്കൂട്ടമില്ല....ആരവങ്ങളില്ല...
ആഘോഷങ്ങളില്ലാനിമിഷങ്ങൾ..
മാറ്റി വെക്കുക മരണവും വേദനയും
വിലാപങ്ങളൊക്കെയും....പൊരുതി ജയിക്കുക..

 ദുരിതക്കടലായി മാറി..ജനജീവിതം
പങ്കുവെയ്ക്കലിൽ മനം തെളിഞ്ഞപ്പോൾ..
ജാതിഭേദങ്ങളില്ലാ...മതദ്വേഷങ്ങളില്ലാ..
സ്നേഹമെന്ന മാന്ത്രികതയിൽ ലോകംതിരിയുന്നു

സൂക്ഷാണു..നിസ്സാരനോ..അതിശക്തൻ
അവനെതിരെ ലോകംമുഴുവൻ..ഒറ്റക്കെട്ടായി..
ഒരുമിക്കുക....ഒന്നാണെന്നോർക്കുക
പൊരുതിജയിക്കുകയീയുദ്ധം...

അതിർത്തികാക്കും ധീരജവാനു സമം..
നമ്മെ കാക്കും..പോരാളികളെ..
സാന്ത്വനപരിചരണം..സ്നഹസ്പർശം..
ആദരിക്കുക നാം...കോവിഡ്പോരാളികളെ..

ജീവനിൽ അമൃതം തളിക്കുന്നു മാലാഖമാർ
കൈയും മെയ്യും മറന്ന് കരുതലേകുന്നവർ
ഈ മഹാമാരിയിൽ.. കൈത്താങ്ങായി..
കരുണയായി സ്നേഹമായി ..ആതുരശുശ്രൂഷകർ

അകന്നിരിക്കാം...അകത്തിരിക്കാം..അടുത്തറിയാം..
നന്മ മരമാകാം...അമ്മമരമാകാം ഭൂമിക്ക്...
തെളിയട്ടെയെൻ മനവും.. പ്രകൃതിതൻ മാനവും....
ഉയർത്തെഴുന്നേൽക്കാം ..നവലോകസൃഷ്ടിക്കായി..