ഉറങ്ങരുത് സഖീ നാം ഉറങ്ങീടുകിൽ ഉലകം മുഴുവൻ ഉറക്കമാകും കണ്ടുവോ നീ കുറേ വെള്ളരി പ്രാവുകൾ കണ്ണുകൾ ചിമ്മാത്ത മാലാഖമാർ കൂടില്ല കൂട്ടരില്ലന്നവർക്കോ കൂട്ടിൽ കുഞ്ഞി കിളികൾ മാത്രം കൊള്ളപ്പനിയാൽ വിറങ്ങലിക്കും സഹജീവ ഹൃദയങ്ങൾ തഴുകിയിടുമ്പോൾ ചിറകാൽ ആത്മാക്കൾ ചേർത്തു പിടിച്ചവർ കണ്ണാൽ പരസ്പരം മന്ത്രിക്കുന്നു ഉറങ്ങരുത് സഖീ നാം ഉറങ്ങീടുകിൽ ലോകം മുഴുവൻ ഉറക്കമാകും.