എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndp28003 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/പ്രതിരോധം തീർക്കാം നമുക്ക് | പ്രതിരോധം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                            പ്രതിരോധം തീർക്കാം നമുക്ക്…….

ശരീരത്തിന്റ രോഗപ്രതിരോധശേഷി വർദ്ധിപ്പിയ്ക്കുവാൻ, ഇതു വഴി വൈറസ് ഇൻഫെക്ഷനുകളെ ചെറുക്കുവാൻ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ.

വൈറസുകൾ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് നമ്മെ ആക്രമിയ്ക്കുന്നത്ശരീരത്തിന്റെ പ്രതിരോധശേഷികുറഞ്ഞവരേയാണ് ഇത് ആദ്യം ആക്രമിയ്ക്കുന്നത്.

നല്ല ഉറക്കം രോഗപ്രതിരോധശേഷിയ്ക്ക്

നല്ല ഉറക്കം രോഗപ്രതിരോധശേഷിയ്ക്ക് ഏറെ പ്രധാനമാണ്. ദിവസവും ചുരുങ്ങിയത് ആറ്-ഏഴു മണിക്കൂർ നേരം ഉറങ്ങുക. കുട്ടികളുടെ കാര്യത്തിലും പ്രായമായവരുടെ കാര്യത്തിനും ഇത്എട്ടുമണിക്കൂറെങ്കിലും വേണം. കുട്ടികൾക്ക് 9 മണിക്കൂർ എന്നതാണ് കണക്ക്. ഉറക്കം ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഏറെ അത്യാവശ്യമാണ്. നാം ഉറങ്ങുമ്പോൾ ശരീരത്തിൽ സൈറ്റോകൈനീൻസ് എന്നൊരു ഘടകം ഉൽപാദിപ്പിയ്ക്കുന്നു. ഇത് പ്രതിരോധ ശേഷി നൽകുന്നു.

ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളുമെല്ലാം ഉൾപെടുത്തുക

ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളുമെല്ലാം ഉൾപ്പെടുത്തുകയെന്നതാണ് ഏറെ പ്രധാനം. ഇതിലെ വൈറ്റമിനുകളും പോഷകങ്ങളും രോഗപ്രതിരോധശേഷി നൽകുന്നു. മാത്രമല്ല, വയറ്റിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു. ഇവ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കുന്നു. പഴങ്ങളിലേയും പച്ചക്കറികളികളിലേയും ഫൈബറുകളാണ് ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്കു സഹായിക്കുന്നു.

നല്ല പോലെ വെള്ളം കുടിയ്ക്കുക

നല്ല പോലെ വെള്ളം കുടിയ്ക്കുകയെന്നതാണ് അടുത്തൊരുവഴി. ദിവസവും ചുരുങ്ങിയത് മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിയ്ക്കുക. ഇതു ശരീരത്തിലെ ടോക്‌സിനുകൾ നീക്കാൻ ഏറെ സഹായിക്കും. പ്രത്യേകിച്ചും ചൂടും ഹ്യുമിഡിററിലും കാരണം ശരീരത്തിൽ നിന്നും വെളളം നഷ്ടപ്പെടുന്നു.

ടെൻഷൻ ഒഴിവാക്കുക

ടെൻഷൻ ഒഴിവാക്കുക. ഇത് കോർട്ടിസോൾ എന്ന ഹോർമോൺ വർദ്ധനവിന് കാരണമാകുന്നു. ഇത് രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന ഒന്നാണ്. ഇതിനാൽ തന്നെ ടെൻഷൻ ഒഴിവാക്കാൻ ശ്രമിയ്ക്കുക. യോഗ, ധ്യാനം എന്നിവയെല്ലാം തന്നെ ഇതിനു സഹായിക്കും. നെഗറ്റീവ് ചിന്തകൾ മനസിൽ സൂക്ഷിയ്ക്കാതിരിയ്ക്കുക. ഇതും രോഗപ്രതിരോധ ശേഷി കുറയ്ക്കും.

വ്യായാമം

ഇതു പോലെ പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. ദിവസവും 45 മിനിറ്റു വീതം വ്യായാമം ചെയ്യുക. ഇത് പ്രതിരോധ കോശങ്ങളായ ടി ലിംഫോസൈറ്റ്‌സിനെ വർദ്ധിപ്പിയ്ക്കും. ഇതു രോഗ പ്രതിരോധ ശേഷി നൽകും. നടക്കുന്നതു പോലും ഇതിനു സഹായിക്കും. വലിയ വ്യായാമങ്ങൾ ചെയ്തില്ലെങ്കിൽ പോലും നടക്കുക, ….

അവന്തിക ജയശങ്കർ
[[28003|]]
ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020