Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ പ്രാധാന്യം
നമ്മുടെ വീടും അതിനു ചുറ്റുമുള്ള പ്രദേശവും നമ്മെ തന്നെയും ശുചിയായി വയ്ക്കുമ്പോഴേ ശുചിത്വം പൂർണമാകൂ .ശുചിത്വമില്ലായ്മയാണ് ഇന്ന് കാണുന്ന മിക്ക രോഗങ്ങൾക്കും പ്രധാന കാരണം .വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഇല്ലെങ്കിൽ അത് രോഗങ്ങളെ ക്ഷണിച്ചു വരുത്തും .
പരിസര ശുചിത്വം - വീടിന്റെ പരിസരം ദിവസവും വൃത്തിയാക്കുക .വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക .വീട്ടിലെ മാലിന്യങ്ങളെ പ്ലാസ്റ്റിക് ,ജൈവ മാലിന്യങ്ങൾ എന്നിങ്ങനെ തരാം തിരിക്കുക .ജൈവമാലിന്യങ്ങൾ കമ്പോസ്ററ് ആക്കാം ,മണ്ണിട്ട് മൂടാം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കരുതി വയ്ക്കുക ,റീസൈക്ലിങ്ങിന് കൊടുക്കുക .
വീടിന്റെ ശുചിത്വം - ദിവസവും വീട് വൃത്തിയാക്കുക .ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവിശ്യം ഡെറ്റോൾ വെള്ളത്തിൽ തുടക്കുക .മാസത്തിൽ ഒരിക്കൽ ചിലന്തി വലയും മറ്റും തൂത്ത് വൃത്തിയാക്കുക .ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുക .പാദരക്ഷകൾ വീടിനുള്ളിൽ കയറ്റരുത് ,കിടക്കുന്ന മുറിയിൽ മുഷിഞ്ഞ തുണികൾ ഇടരുത് .
സാമൂഹിക ശുചിത്വം- തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യാതിരിക്കുക .പൊതുവഴികളിലും സ്ഥലങ്ങളിലും തുപ്പരുത് .തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക .പാഴ്വസ്തുക്കൾ റോഡിലും തോടിലും പുഴയിലുമൊന്നും എറിയാതിരിക്കുക .
വ്യക്തിശുചിത്വം - രാവിലെയും വൈകിട്ട് ഭക്ഷണ ശേഷവും പല്ലു തേക്കുക .ദിവസവും കുളിക്കുക .ആഴ്ചയിൽ ഒരു ദിവസം നഖം വെട്ടുക .വൃത്തിയുള്ള വസ്ത്രം ധരിക്കുക .പാചകം ചെയ്ത ഭക്ഷണം ചൂടോടെ കഴിക്കുക .തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക .
നമ്മൾ തന്നെ ശുചിത്വമുള്ളവരായാൽ സമൂഹം ശുചിയാകുന്നു .പരിസരം ശുചിയാകുന്നു .അങ്ങനെ പല രോഗങ്ങളും ഇല്ലാതാകുന്നു .
|