സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കോവിഡ് നൽകുന്ന പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphsmutholapuram (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിഡ് നൽകുന്ന പാഠങ്ങൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് നൽകുന്ന പാഠങ്ങൾ

ചൈനയിലെ വുഹാനിൽ ആരംഭം കുറിച്ച "കോവിഡ് 19 "ലോകത്തെ ആകമാനം ഭീതിയിൽ ആക്കി കൊണ്ട്, ലക്ഷക്കണക്കിന് മനുഷ്യജീവൻ കവർന്നെടുത്തു കൊണ്ട്, രൗദ്രഭാവം കൊള്ളുന്ന കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത് . എല്ലാം നേടി എന്ന് അഹങ്കരിച്ചിരുനന്ന മനുഷ്യൻ ഈ വൈറസിന്റെ മുന്നിൽ നിസ്സഹായനായി നിൽക്കുന്ന കാഴ്ചയാണ് ഇന്ന് ലോകം കാണുന്നത്. അമേരിക്കയടക്കമുള്ള വികസിതരാജ്യങ്ങളിൽ ആളുകൾ ഈയാംപാറ്റകൾ പോലെ മരിച്ചു വീണു കൊണ്ടിരിക്കുന്നു. എന്നാൽ നമ്മുടെ ഈ കൊച്ചു കേരളം ലോകത്തിനു തന്നെ മാതൃകയായി കോവിഡ് 19 നെ പ്രതിരോധിക്കുന്നു. ആരോഗ്യരംഗത്ത് ലോകം മുഴുവൻ ഇന്ന് കേരളമോഡൽ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. നമുക്ക് പരിചയമില്ലാത്ത പല കാര്യങ്ങളും നമ്മൾ കണ്ടു. ലോക് ഡൗൺ, quarantine അങ്ങനെ പലതും പറവകളെ പോലെ പാറി പറക്കണത്. അവധിദിവസങ്ങളിൽ നമ്മൾ കൂട്ടിലടച്ച പക്ഷിയെ പോലെ വീട്ടിൽ ഇരിക്കേണ്ടി വന്നു. ഇത് ഒരു പുനർവിചിന്തനം വേണ്ട കാലമാണ്. നാം നേടി എന്ന് അഹങ്കരിക്കുന്ന എല്ലാം നിഷ്ഫലം ആകാൻ, ഒരു നിമിഷം പോലും വേണ്ട എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയുകയാണ്. കോവിഡ് 19 എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ ഇച്ഛാശക്തിയോടെ ഒറ്റക്കെട്ടായ പരിശ്രമത്തിലൂടെ നമുക്ക് കഴിഞ്ഞു .ഈ നാടിനെ ,ജനങ്ങളെ , എല്ലാ അർത്ഥത്തിലും സഹായിച്ച, അവരുടെ ജീവൻ സംരക്ഷിക്കുവാൻ അഹോരാത്രം പണിയെടുത്ത എല്ലാവർക്കും , പ്രത്യേകിച്ച് അതിജീവന പ്രവർത്തനങ്ങളെല്ലാം ഏകോപിച്ച് നേതൃത്വം നൽകിയ കേരളത്തിലെ പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ , ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ, സ്വന്തം ജീവൻ പോലും വകവെക്കാതെ രോഗികളെ പരിചരിച്ച ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകളെയും ,പൊള്ളുന്ന വെയിലിനെ വെയിലിനെ പോലും അവഗണിച്ച് നമ്മുടെ റോഡുകളിൽ സുരക്ഷാ നിയന്ത്രണങ്ങൾ ഒരുക്കിയ പോലീസുകാർ, സന്നദ്ധസേവാ പ്രവർത്തകർ, ഓരോരോ കാര്യങ്ങളും അപ്പപ്പോൾ നമ്മുടെ വീടുകളിൽ എത്തിച്ച അച്ചടി-ദൃശ്യ മാധ്യമരംഗത്തെ പ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും എന്റെ ഹൃദയത്തൽ ചാലിച്ച അഭിനന്ദനങ്ങൾ, ബിഗ് സല്യൂട്ട്. ഈ പ്രതിസന്ധിയും നമ്മൾ അതിജീവിക്കു തന്നെ ചെയ്യും.


ബിറ്റി രാജു
8 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം