ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വമുള്ള രാജ്യം

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വമുള്ള രാജ്യം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമുള്ള രാജ്യം

ഒരിടത്തൊരിടത്ത് ഒരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. രാജാവിന്റെ പേര് ചാൾസ് എന്നായിരുന്നു. രാജ്ഞിയുടെ പേര് ചാൻസി എന്നായിരുന്നു. രാജാവും രാജ്ഞിയും വളരെ നല്ലവരായിരുന്നു. ആ രാജ്യത്തുള്ള എല്ലാപേരും നല്ല വ്യക്തിശുചിത്വം പാലിക്കണം എന്ന് രാജാവിന് നിർബന്ധം ഉണ്ടായിരുന്നു. വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജാവ് എപ്പോഴും രാജസദസ്സിൽ പറയുമായിരുന്നു. അതു കേൾക്കുമ്പോൾ എല്ലാപേരും തലകുലുക്കുമായിരുന്നു. ഒരു ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ രാജാവ് ചിന്തിച്ചു. തന്റെ പ്രജകൾ വ്യക്തിശുചിത്വം പാലിക്കുന്നോ എന്നറിയാൻ അവരുടെ വീടുകളിൽ പോയി നോക്കിയാലോ? രാജ്ഞിയോട് വിവരം പറഞ്ഞ ശേഷം രാജാവ് പ്രജകളുടെ വീടുകൾ സന്ദർശിക്കുവാൻ പോയി. ആദ്യത്തെ വീട്ടിലെ ആൾക്കാർ നന്നായി ശുചിത്വം പാലിക്കുന്നുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും വീടുകളിലുള്ളവരും ശുചിത്വം പാലിക്കുന്നു. എന്നാൽ ചില വീടുകളിലെ ആളുകൾ ശുചിത്വം പാലിക്കുന്നില്ല എന്ന് രാജാവിന് മനസ്സിലായി. വീണ്ടും രാജസഭ കൂടിയപ്പോൾ ശുചിത്വം പാലിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന ദോഷങ്ങളെക്കുറിച്ച് രാജാവ് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു. ആൾക്കാർ അത് പാലിക്കുകയും ചെയ്തു. എന്നാൽ ചിലർ മാത്രം ഇത് കാര്യമായി എടുത്തില്ല. അവർ വ്യക്തിശുചിത്വമോ പരിസര ശുചിത്വമോ പാലിച്ചില്ല. കുറേ നാൾ കഴിഞ്ഞു. ഒരു ദിവസം രാജ്യത്തുള്ള ചില ആളുകൾക്ക് എന്തോ അസുഖം ബാധിച്ചതായി രാജാവ് അറിഞ്ഞു. പല വൈദ്യൻമാരെക്കൊണ്ടും ചികിൽസിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ അയൽ രാജ്യത്തു നിന്നും വന്ന വൈദ്യരുടെ ചികിത്സയിൽ ജനങ്ങളുടെ രോഗം ഭേദമായി. രാജാവ് വൈദ്യരെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. രോഗം ഉണ്ടാകാനുള്ള കാരണം അന്വേഷിച്ചു. വൃത്തിയില്ലായ്മയാണ് രോഗകാരണം എന്ന് വൈദ്യർ പറഞ്ഞു. ഇതു കേട്ട് രാജാവിന് വളരെയധികം വിഷമവും ദേഷ്യവും ഉണ്ടായി. താൻ ഇത്രയും കർശനമായി ശുചിത്വം പാലിക്കാൻ കൽപ്പിച്ചിട്ടും അത് പാലിക്കാത്തവരും ഉണ്ടല്ലോ. അടുത്ത രാജസഭയിൽ അദ്ദേഹം പറഞ്ഞു. ശുചിത്വമില്ലായ്മയാണ് ഇപ്പോൾ ചില ആളുകൾക്കുണ്ടായ അസുഖത്തിന് കാരണം. അതിനാൽ ഇനി ശുചിത്വം പാലിക്കാത്തവർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതായിരിക്കും. പ്രജകൾക്ക് തങ്ങളുടെ തെറ്റ് മനസ്സിലായി. പിന്നീടവർ ഒരിക്കലും ശുചിത്വം പാലിക്കാതിരുന്നിട്ടില്ല.

             ഗുണപാഠം: വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ സ്വയം രക്ഷനേടാം , രാജ്യത്തെ രക്ഷിക്കാം.       
നിരഞ്ജന
3 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ