നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/എന്റെ മരം
എന്റെ മരം
കൂടുതൽ വാക്കുകൾ സംസാരിക്കാനായി നമ്മുടെ പ്രിയ നേതാവ് ചന്ദ്രേട്ടനെ വേദിയിലേക്ക് ക്ഷണിക്കുന്നു...... പ്രിയപ്പെട്ടവരേ പരിസ്ഥിതി പരിപാലനമാണ് ഇന്നത്തെ നമ്മുടെ വിഷയം..നമ്മുടെ പുതുതലമുറ പരിസ്ഥിതി പ്രവർത്തനങ്ങളിൽ നിന്നും പിന്നോട്ട് പോകുന്നത് കൊണ്ട് മാത്രമാണ് ഇങ്ങനൊരു സെമിനാർ ഇവിടെ സംഘടിപ്പിക്കേണ്ടി വന്നത്..പുതു തലമുറയുടെ പല പ്രവർത്തനങ്ങളും നമ്മുടെ ആവാസ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന പോലെയാണ്...പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നതും,മരങ്ങൾ വെട്ടി നശിപ്പിക്കുന്നതും,ഫാക്ടറികൾ കെട്ടിപ്പൊക്കി ഭൂമി,വായു,ജലം ഒക്കെ മലിനമാക്കുന്നത് വേദനയോടെയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്..നമ്മുടെ പല സംസ്‌കാരങ്ങളും ഉടലെടുത്തത് പരിസ്ഥിതിയിൽ നിന്നാണ്..സിന്ധു നദീതട സംസ്ക്കരവും,മെസപ്പൊട്ടോമിയൻ സംസ്ക്കാരവുമൊക്കെ പരിസ്ഥിതിയും,മനുഷ്യനും കൂടി ചേർന്നു ഉയർന്നു വന്നതിന്റെ ബാക്കി പത്രങ്ങളാണ്...ഞാൻ വാക്കുകൾ ദീർഖിപ്പിക്കുന്നില്ല..പോയിട്ട് അത്യാവശ്യം ഉണ്ട്...അതുകൊണ്ട് എല്ലാ പുതു തലമുറയും നമ്മളാൽ ആവുന്ന രീതിയിൽ പ്രകൃതിയെ സംരക്ഷിക്കുക...പരിപാലിക്കുക എന്തെന്നാൽ അവ ഇല്ലാതെ നാം ഇല്ല .... എന്നത് ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊണ്ട് ... ജയ് ഹിന്ദ് .... ചന്ദ്രേട്ടൻ വാക്കുകൾ നിർത്തി. " എങ്ങോട്ടാ ചന്ദ്രേട്ടാ ധൃതിയിൽ.. സെമിനാർ കഴിഞ്ഞില്ലല്ലോ " സംഘാടകൻ അബു ആയിരുന്നു അത് ..."കാര്യമായി ഒന്നുമില്ല അബു, വീട്ടിൽ നിന്നും ഭാര്യ വിളിച്ചിരുന്നു, ഞാൻ പോയിട്ട് വൈകിട്ട് ഇങ്ങ് എത്തിയേക്കാം "... ചന്ദ്രേട്ടൻ വീട് ലക്ഷ്യമാക്കി നടന്നു.... "ജാനകിയെ....ഭക്ഷണം എടുത്ത് വെച്ചോ ഞാനിങ് എത്തി.." ഭാര്യ ജാനകി ഭക്ഷണം ശരിയാക്കി വെച്ചു.. ചന്ദ്രേട്ടൻ കഴിക്കാൻ തുടങ്ങി " സതീശൻ വന്നില്ലിയോടി ".." ഇല്ലേട്ടാ, ഞാൻ ഉച്ചക്കത്തെക്കു അരിയും കൂടുതലിട്ടു അവൻ ഉണ്ടാകുമെന്ന് കരുതി "......." നീ ആ ഫോൺ ഇങ്ങു എടുത്തേ "...... "ഹലോ സതീശാ!! ചന്ദ്രട്ടനാ,നീ എന്താടാ ആഞ്ഞിലി മുറിക്കാൻ വരാഞ്ഞേ ..,രാവിലെ വരാൻ പറഞ്ഞതല്ലേ?..മ്മ് ശരി ...ശരി "....." എടി അവനിപ്പോ വരും".. " എന്തായാലും കൊള്ളാം ഉച്ച വരെ കവലയിൽ കിടന്നു പരിസ്ഥിതി സംരക്ഷണം കിടന്നു വിളമ്പിയ ആളാ...ദേ ആഞ്ഞിലി മുറിക്കാൻ പോകുന്നു..."......" അത് ശര്യാ...എന്നാലേ എന്റെ മോൾ കെട്ടിച്ചു വിട്ടിട്ടു ഒരു അലമാരക്കു പറഞ്ഞതാ അതിനു ഞാൻ എവിടെ പരിസ്ഥിതി നോക്കാനാ...നീയാ കുരുത്തം കെട്ട പിള്ളേർ അതിന്റെ ചുവട്ടിലുണ്ടൊന്നു ഒന്ന് നോക്കിയേ "......" പിള്ളേർ വൈകിട്ടെ കളിക്കാൻ വരൂ ...." സതീശൻ വന്നു ... "വാ സതീശാ ദേ ഇതാണ് ആഞ്ഞിലി"... "ചന്ദ്രേട്ടാ ഇതിൽ ഊഞ്ഞാലൊക്കെ ഉണ്ടല്ലോ ".... " പിള്ളേർ കളിക്കുന്നതാ...ഇവിടെയാണ് എല്ലാരും കൂടി കളിക്കുന്നത് ...നീ വെട്ടാൻ തുടങ്ങിക്കോ ...ഊഞ്ഞാൽ അങ്ങോട്ട് എവിടേലും മാറ്റി ഇട്ടേക്കു.." സതീശൻ കയർ വരിഞ്ഞു മുറുക്കി കെട്ടി...ആഞ്ഞിലിയിൽ കയറി ചെറിയ കൊമ്പുകൾ വെട്ടി താഴേക്കിട്ടു...ഇതു കണ്ടു കുട്ടികൾ ഓടി കൂടി....കൂട്ടത്തിൽ നന്ദു " ചന്ദ്രേട്ടാ ഇതെന്താ ഈ മരം മുറിക്കാൻ പോകുവാണോ?".... " അതേ "...... " അപ്പോ ഞങ്ങളുടെ ഊഞ്ഞാലൊക്കെയോ?...ആ മരത്തിന്റെ മുകളിൽ ഒരു പക്ഷീടെ കൂടുമുണ്ട് ..അതെല്ലാം നശിക്കില്ലേ?"....," ഊഞ്ഞാൽ വേറെ എവിടെങ്കിലും കൊണ്ടുപോയി കെട്ടി അതിൽ ആട്...പക്ഷിയൊക്കെ പറന്നു പൊക്കോളും അതോർത്ത് നീ വിഷമിക്കേണ്ട" ചന്ദ്രേട്ടൻ ദേഷ്യപ്പെട്ടു.... കുട്ടികൾ എല്ലാവരും ബഹളം വച്ചു."ഈ മരം മുറിക്കാൻ സമ്മതിക്കില്ല".. ചന്ദ്രേട്ടൻ കുട്ടികളെ പിടിച്ചു മാറ്റി....അതുവഴി കടന്നു പൊയ്ക്കൊണ്ടിരുന്ന മനോജ് ഇത് കണ്ടു...മനോജ് സാമൂഹിക പ്രവർത്തകനാണ് ... മനോജ്:" എന്താ ഇവിടെ പ്രശ്നം "... "ചേട്ടാ ഈ ആഞ്ഞിലി മരം മുറിക്കാൻ നോക്കുവാ ചന്ദ്രേട്ടൻ "...എന്താണ് ചന്ദ്രേട്ടാ പിള്ളേര് കളിക്കുന്നതല്ലേ...നിങ്ങളല്ലേ രാവിലെ പ്രകൃതി സംരക്ഷിക്കണം എന്നും പറഞ്ഞു രാവിലെ കവലയിൽ പ്രസംഗിച്ചത് ?.,,.അവിടെ നിന്നു പറഞ്ഞതെല്ലാം ഇവിടെ എത്തിയപ്പോൾ മറന്നു പോയോ ??..." " മനോജേ നീ ഇതിൽ ഇടപെടണ്ടാ എന്റെ മോൾക്ക് അലമാര പണിയാനാണ് ...ഇതിനു പകരമായി 2 തൈ നട്ടാൽ പോരെ ?"....."എന്താണ് ചേട്ടാ ഈ പറയുന്നത് നല്ല ഒരു ഇരുമ്പിന്റെ അലമാര വാങ്ങി കൊടുക്ക്..അതല്ലേ സുരക്ഷിതം...?" ..." എന്ത് വാങ്ങണം എന്ന് ഞാൻ തീരുമാനിച്ചോളാം ഇതെന്റെ പറമ്പിലെയാണ് ....അതും പറഞ്ഞു സതീശനോട് വെട്ടാൻ പറഞ്ഞു ....ബഹളം കേട്ടു നാട്ടുകാർ കൂടി .." പറയുന്നത് പ്രസംഗത്തിൽ മാത്രമല്ല പ്രവർത്തിയിലും വേണം ചന്ദ്രേട്ടാ" ആരോ ഒരാൾ വിളിച്ചു പറഞ്ഞു..ആളുകൾ കൂടി മരം മുറിക്കുന്നത് തടഞ്ഞു .. ചന്ദ്രേട്ടൻ മരം മുറിക്കുന്നതിൽ നിന്നും പിന്മാറി....കുട്ടികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.... കുട്ടികൾ അതിൽ ഊഞ്ഞാലാടി കളിച്ചു...പക്ഷികൾ പിന്നെയും കൂടൊരുക്കി ...ചന്ദ്രേട്ടൻ മോൾക്ക് നല്ലൊരു ഇരുമ്പ് അലമാരയും വാങ്ങി കൊടുത്തു ..... " വാക്കുകളിൽ ഒതുങ്ങി പോകുന്നതാണ് നമ്മുടെ പ്രകൃതി സ്നേഹം ഒരു മരം മുറിക്കുമ്പോൾ, അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ അതിന്റെ ഭവിഷത്തറിയാൻ ഒരു മഴക്കാലമോ,വേനൽ കാലമൊ വേണ്ടി വരും ഒന്നോർമപെടുത്താൻ........"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ