ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/ഓർമകളിൽ ആ ദിനം
ദൃശ്യരൂപം
ഓർമകളിൽ ആ ദിനം
10-3-2020 ചൊവ്വ ഇന്നും പതിവിലേറെ സന്തോഷത്തോടെ സ്കൂളിലെത്തി. ഇന്ന് ഞങ്ങളുടെ ക്ലാസ്സ് ആയിരുന്നു ചെടികൾക്കു വെള്ളം നനയ്ക്കാൻ ഉണ്ടായിരുന്നത്. എനിക്ക് നല്ല സന്തോഷം തോന്നി. ഷുഫൈജ ടീച്ചർ 'ആഹാരവും ആരോഗ്യവും' എന്ന പാഠം എടുത്തു. ഞങ്ങൾ ഗ്രൂപ്പ് പ്രവർത്തനമൊക്കെ ഉഷാറായി ചെയ്തു. ഉച്ചയായപ്പോഴേക്കും ടീച്ചർ പറഞ്ഞു കൊറോണ എന്ന വില്ലൻ നമ്മുടെ ലോകത്തിനെ കാർന്നു കൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ ഓരോ ദിവസവും മരണത്തിന് കീഴടങ്ങുകയാണെന്നും പറഞ്ഞു. എനിക്ക് പേടിയായി. ടീച്ചർ മുന്കരുതലുകളെപ്പറ്റി പറഞ്ഞു തന്നു. വീട്ടിലേക്കോടുമ്പോൾ എനിക്ക് കരയണോ സന്തോഷിക്കണോ എന്നൊന്നും ഒരു പിടുത്തവുമില്ലായിരുന്നു. ഈ അവധിക്കാലം ഒരു സന്തോഷമില്ലാത്ത അവധിക്കാലമായല്ലോ എന്നോർത്ത് ഞാൻ വിതുമ്പുന്നു.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം