സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ അഭിമാനപൂരിതരായ മലയാളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അഭിമാനപൂരിതരായ മലയാളികൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഭിമാനപൂരിതരായ മലയാളികൾ

ശുചിത്വം ഒരു സംസ്ക്കാരമാണ്.മനുഷ്യൻ ഒരു സമൂഹജീവിയായതുകൊണ്ട് പ്രകൃതിയേയും മറ്റു സഹജീവികളേയും ആശ്രയിച്ചാമ് ജീവിക്കുന്നത്. പ്രകൃതിയുടെ സമ്പത്ത് സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്.അതിനായി മനുഷ്യനിൽ രണ്ട് തലത്തിലുളള ശീലങ്ങൾ ഉണ്ടാകണം. ഒന്ന് വ്യക്തിശുചിത്വവും മറ്റൊന്ന് പരിസരശുചിത്വവും.വ്യക്തിശുചിത്വം പാലിക്കുന്നവരിൽ പകർച്ചവ്യാധികൾ കുറവായിരിക്കും. കേരളത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണ്.അതുകൊണ്ട്തന്നെ വൈറസ് മൂലമുളള പകർച്ചവ്യാധികൾ പകരാനുളള സാധ്യത കൂടുതലാണ്. ലോകം ഇന്ന് നേരിടുന്ന ഭീതി നിറഞ്ഞ രോഗമാണ് കൊറോണ പകർച്ചവ്യാധി. അതുമൂലം അനേകംപേർ മരിച്ചു.എന്നാൽ കേരളത്തിലെ ജനങ്ങളുടെ വ്യക്തിശുചിത്വവും പരിസരശുചിത്വവും നിമിത്തം ഇവിടെ രോഗം അധികമൊന്നും പടർന്നു പിടിച്ചില്ല.നമ്മൾ കൂടെക്കൂടെ കൈ കഴുകുകയും വീടിനു പുറത്തു പോകാതെ ശ്രദ്ധിക്കുകയും ചെയ്തു. ഇത് വിദേശരാജ്യങ്ങളുടെ വരെ ശ്രദ്ധയിൽപ്പെട്ടു. അവർ നമ്മെ പ്രശംസിച്ചു ഫരഞ്ഞു. അത് കേട്ടപ്പോൾ എന്റെ മനസ്സിലും ആനന്ദം നിറഞ്ഞു.

ലിയ തോമസ്
5 B സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം