എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൂട്ടുകാരികൾ

22:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40009 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= '''കൂട്ടുകാരികൾ''' | color=3 }} <p> <br>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരികൾ


സീതയും ലക്ഷ്മിയും കൂട്ടുകാരികളാണ്. ഒരേ സ്കൂളിൽ ഒരേ ക്ലാസിൽ പടിക്കുന്നു.അങ്ങനെ ഇരിക്കെ ഒരു ദിവസം ലക്ഷ്മി സ്കൂളിൽ വന്നില്ല അന്വേഷിച്ചപ്പോൾ അവൾക്ക് പനിയും വയറിളക്കവും ആണെന്ന് അറിഞ്ഞു. അവളുടെ ക്ലാസ് ടീച്ചർ അവളുടെ വീട്ടിൽ ചെന്നു, അപ്പോൾ കാഴ്ച അവളുടെ വീടും പരിസരവും ഒക്കെ വൃത്തിഹീനമായി കിടക്കുന്നു. ഉപയോഗശൂന്യമായ വസ്തുക്കൾ അവിടെ വലിച്ചെറിഞ്ഞിരിക്കുന്നു.ടീച്ചർ ശുചിത്വത്തിന് പ്രാധാന്യത്തെക്കുറിച്ച് അവളോടും വീട്ടുകാരോടും പറഞ്ഞു. അപ്പോൾ അവർ ഒരു തീരുമാനം എടുത്തു ഇനിയും എല്ലാ കാര്യങ്ങളും ശ്രദ്ധയോടുകൂടി ചെയ്യും,ഒന്നും അനവശ്യമായി വലിച്ചെറിയില്ല.നമ്മൾ ഒരാൾ മൂലം അനേകർ അതിൻറെ പ്രയാസം അനുഭവിക്കാൻ പാടുള്ളതല്ല. ഇനിയും അങ്ങനെ ഉണ്ടാകില്ല എന്ന്.നാം ഒന്നാണ്. നമുക്ക് അഭിമാനത്തോടെ പറയാം ഇത് ദൈവത്തിൻറെ സ്വന്തം നാടാണ് എന്ന്.

പരിസ്ഥിതി


ഒരു ഗ്രാമവാസിയാണ് രാമു. ഒരു പ്ലാസ്റ്റിക് നിർമ്മാണ ഫാക്ടറിയിൽ ആയിരുന്നു രാമുവിന് ജോലി .ഫാക്ടറിയിൽ അവശേഷിക്കുന്ന പ്ലാസ്റ്റിക് കത്തിക്കുന്ന ജോലി ആയിരുന്നു അവന്റേത് .രാമുവിന്റെ മകനായ വിനുവിന് ഈ ജോലി തീരെ ഇഷ്ടം അല്ലായിരുന്നു. കാരണം രാമു പ്ലാസ്റ്റിക് കത്തിക്കുന്ന സ്ഥലത്തു ധാരാളം കുടുംബങ്ങൾ താമസിച്ചിരുന്നു. ഒടുവിൽ വിനു ജോലി നിർത്തണം എന്ന് അച്ഛ നോട് ആവശ്യപ്പെട്ടു പക്ഷേ. കമ്പനി കൂടുതൽ പണം വാഗ്ദാനം ചെയ്തതിനാൽ അവൻ വിനുവിന്റെ വാക്കുകൾ ചെവികോണ്ടില്ല. ഒടുവിൽ വിനു പോലീസിനെ വിവരം അറിയിച്ചു. പോലീസ് രാമുവിനെ അറസ്റ്റ് ചെയ്തു. അപ്പോൾ രാമു ഒാർത്തു " എന്റെ മകനാണ് ശരി "

കോവിഡ് 19


എട്ടാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു ശരത്. കേന്ദ്രസർക്കാർ പറഞ്ഞ ഒരുനിബന്ധനകളും അവൻ പാലിച്ചിട്ട് ഉണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം കടുത്ത പനിയും ശ്വാസം മുട്ടലും ഉണ്ടായതു മൂലം അവനെആശുപത്രിയിൽപ്രവേശിപ്പിച്ചു.ശേഷം സ്രവം പരിശോധിച്ചു. പേടിച്ചതു പോലെ തന്നെ കോവിഡ് 19 സ്ഥിരീകരിച്ചു. കടുത്ത ശുശ്രൂഷയിൽ രോഗം ഭേദം ആയെങ്കിലും. മാതാപിതാക്കളെ അനുസരിക്കാത്തതിലുള്ള കുറ്റബോധം അവനെ വേട്ടയാടി കൊണ്ട് ഇരുന്നു. ആശുപത്രി വിട്ടിറങ്ങുമ്പോൾ അവൻ ഒരു ദൃഢനിശ്ചയം എടുത്തു മാതാപിതാക്കൾ പറയുന്നതു അനുസരിക്കുക മേലധികാരികൾ പറയുന്നതിനു ചെവി കൊടുക്കുക എന്നിവ ആയിരുന്നു അവന്റെ തീരുമാനങ്ങൾ.

അലീന ബൈജു
6 H മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ


Aleena Baiju