ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/Reviving The Art Of God

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35029rp (സംവാദം | സംഭാവനകൾ) (dfdf)
അമ്മ

  അമ്മതൻ വാത്സല്യം ആവോളം ഏകിടുന്നു
 അമ്മതൻ മുലപ്പാൽ ഞാൻ ആദ്യമായി നുകരുന്നു
 അതിൻ മധുരമെൻ നാവിൽ നിറഞ്ഞു നിൽക്കുമീ ജീവിതമാം യാത്രയിൽ.
ഞാനൊന്നു കരയുമ്പോൾ എൻ അമ്മതൻ ഹൃദയം വിങ്ങുന്നു.
 മാറോടു ചേർത്തു പിടിച്ച് ഇടുമ്പോൾ അമ്മതൻ ചൂടുപറ്റി മയങ്ങുന്നു
 അമ്മതൻ സ്നേഹ ചുംബനങ്ങൾ ഞാൻ
ഏറ്റുവാങ്ങുന്നു നിത്യവും.
 താരാട്ടുപാടി
തന്നെൻ അമ്മ.
 അലിവോടെയെന്നെ നോക്കിടുന്നെൻ അമ്മ.
 വിശപ്പിൻ വിളി കേൾക്കുന്നെൻ അമ്മ. ആദ്യമായി എൻ നാവിൽ വിരിയുന്നതും അമ്മയെന്ന മധുരാക്ഷരം.
 

ആർഷ കൃഷ്ണൻ
9 c ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത