രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/കൊറോണ തന്ന വേദന
കൊറോണ തന്ന വേദന അവധിക്കാലം ആഘോഷമാക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു അപ്പു. അപ്പു അവന്റെ കൂട്ടുകാരോട് എന്നും പറയുമായിരുന്നു. ഇത്തവണത്തെ എന്റെ അവധിക്കാലം ഉത്സവമായിരിക്കും. അതിനൊരു കാരണമുണ്ട്. എന്റെ അച്ഛൻ ഇത്തവണത്തെ വേനലവധിക്ക് നാട്ടിൽ വരുന്നുണ്ട്. ഇത്തവണത്തെ വിഷു അടിപൊളിയായിരിക്കും. അച്ഛനോട് കുറേ പടക്കങ്ങൾ വാങ്ങിത്തരാൻ പറയും. തൊടിയിലെ മാവിൽ ഊഞ്ഞാൽ കെട്ടിത്തരാൻ പറയും. അച്ഛന്റെ കൂടെ കുറേ സ്ഥലങ്ങൾ കാണാൻ പോകണം. ഇനി ഒരു മാസം കൂടി. അങ്ങനെയിരിക്കെ ഒരു ദിവസം അപ്പു പത്രത്തിൽ വായിച്ചറിഞ്ഞു കൊറോണ എന്ന വൈറസിനെ കുറിച്ച്.അത് ലോകം മുഴുവൻ പടർന്നു പിടിക്കുന്നതിനെ കുറിച്ച്.ഒരു ദിവസം ക്ലാസിലിരിക്കുമ്പോൾ ടീച്ചർ വന്നു പറഞ്ഞു ഇനി മുതൽ ഒരറിയിപ്പു കിട്ടുന്നതു വരെ ആരും സ്കൂളിൽ വരേണ്ടതില്ലെന്ന് .വായിച്ചു കൊണ്ടിരുന്ന പുസ്തകം ആരോ പെട്ടന്ന് അടച്ചു വച്ചതു പോലെയാണ് അപ്പുവിന് അതു കേട്ടപ്പോൾ തോന്നിയത്.ആദ്യമൊന്നും അപ്പുവിന് ആ വാർത്ത അത്ര ഗൗരവമായി തോന്നിയില്ല. പിന്നീടാണ് അവൻ അറിഞ്ഞത് അവന്റെ അച്ഛന് ഇപ്പോഴൊന്നും നാട്ടിൽ വരാൻ പറ്റില്ലെന്ന് .അവന്റെ കുഞ്ഞു മനസ്സ് വല്ലാതെ വേദനിച്ചു.അമ്മ പറഞ്ഞു സാരമില്ല അപ്പൂ നമുക്ക് കൊറോണ എന്ന മഹാമാരിയെ പൊരുതി തോൽപ്പിക്കാം. നമ്മൾ ഇനി മുതൽ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. കൈകൾ സോപ്പുപയോഗിച്ച് കഴുകുക. കുറച്ചു നാൾ കഴിയട്ടെ നമ്മൾ ഈ രോഗത്തെ പൊരുതി തോൽപ്പിക്കും. നമ്മുടെ നാട് വീണ്ടും പഴയതുപോലെയാകും. അപ്പോൾ അച്ഛൻ വരും. നമുക്ക് ആ ദിവസത്തിനു വേണ്ടി കാത്തിരിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ