രോഗപ്രതിരോധം
നമ്മുടെ ജീവിതരീതിയിൽ ഏറ്റവും പ്രാധാന്യം നൽകേണ്ട ഒന്നാണ് രോഗപ്രതിരോധം. ആരോഗ്യമുള്ള വ്യക്തി എന്ന് പറയുന്നത് രോഗമില്ലാത്ത ശരീരത്തിനോടു കൂടിയ വ്യക്തി അങ്ങനെയുള്ള ഒരാൾക്ക് രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷിയും കൂടുതൽ ആയിരിക്കും. പ്രതിരോധശേഷി കുറവുള്ളവരിൽ വളരെ പെട്ടെന്ന് രോഗം ബാധിക്കുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി കുറയുന്നവരിൽ ആണ് ഇന്ന് ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന കൊറോണ എന്ന രോഗം പെട്ടെന്ന് ബാധിക്കുന്നതും. അതിനാൽ നാം പ്രതിരോധശേഷി കൂട്ടാൻ ശ്രമിക്കണം. വിറ്റാമിൻ കാൽസ്യം തുടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക, പച്ചക്കറി കൂടുതലായി ഉപയോഗിക്കുക, വ്യായാമം ചെയ്യുക തുടങ്ങിയവ പ്രതിരോധം വർധിക്കാൻ സഹായിക്കുന്നു. വ്യക്തി ശുചിത്വവും പരിസരശുചിത്വവും രോഗത്തെ അകറ്റി നിർത്തുവാൻ സഹായിക്കുന്നു. 
മഞ്ജുഷ പ്രദീപ്
5 ക്ലാസ് സനാതനം യു.പി.എസ്. ചിറക്കടവ്,കോട്ടയം ,കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം