ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/ഉണർവ്വാം പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsm2020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉണർവ്വാം പരിസ്ഥിതി | color= 1 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണർവ്വാം പരിസ്ഥിതി

അവധിക്കാലം വരവായി
അലസതയെല്ലാം മാറ്റീടാം
പരിസ്ഥിതി സംരക്ഷിച്ചീടാം
പരിസരമാകെ കാത്തീടാം
കൊച്ചുചെടികൾ, മരങ്ങളുമെൻ
മുറ്റത്താകെ നട്ടീടാം
പച്ചപുതച്ചൊരു ഭൂമിയിലെ
ശുദ്ധവായു ശ്വസിച്ചീടാം
നട്ടുനനച്ചൊരു പൂച്ചെടിയിൽ
കുഞ്ഞരിമൊട്ടുകൾ കാണുമ്പോൾ
പാറിയണഞങ്ങെത്തീടും
വണ്ടത്താനും തുമ്പികളും
സുന്ദര സ്വപ്ന മുഹൂർത്തങ്ങൾ
മുന്നിൽ കാണാൻ കൈകോർക്കാം
അവധിക്കാല നിമിഷങ്ങൾ
പരിസ്ഥിതിക്കായി നൽകീടാം

ആദിത്ത് ഗിരീഷ്
1 എ ഗവ: എൽ. പി. സ്‌കൂൾ, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത