അവധിക്കാലം വരവായി
അലസതയെല്ലാം മാറ്റീടാം
പരിസ്ഥിതി സംരക്ഷിച്ചീടാം
പരിസരമാകെ കാത്തീടാം
കൊച്ചുചെടികൾ, മരങ്ങളുമെൻ
മുറ്റത്താകെ നട്ടീടാം
പച്ചപുതച്ചൊരു ഭൂമിയിലെ
ശുദ്ധവായു ശ്വസിച്ചീടാം
നട്ടുനനച്ചൊരു പൂച്ചെടിയിൽ
കുഞ്ഞരിമൊട്ടുകൾ കാണുമ്പോൾ
പാറിയണഞങ്ങെത്തീടും
വണ്ടത്താനും തുമ്പികളും
സുന്ദര സ്വപ്ന മുഹൂർത്തങ്ങൾ
മുന്നിൽ കാണാൻ കൈകോർക്കാം
അവധിക്കാല നിമിഷങ്ങൾ
പരിസ്ഥിതിക്കായി നൽകീടാം