കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാണാത്ത കാല൯

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13743 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാണാത്ത കാല൯ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാണാത്ത കാല൯

ചൈനയിൽ വിത്തിട്ട കൊറോണ
കാലന്റെ കോലത്തിൽ നാടാകെ ചുറ്റുന്നു
പണ്ഡിതനെന്നില്ല പാമരനെന്നില്ല
രാജാവുമില്ല രാജ്ഞിയുമില്ല
ജാതിയുമില്ല മതവുമില്ല
പണക്കാരനില്ല ദരിദ്രനില്ല
ലോകരെയാകെ തളച്ചിട്ടു വീട്ടിൽ
ബന്ധങ്ങളെല്ലാം കെട്ടുറപ്പായി
സ്ക്കൂളില്ല ,ഒാഫീസുമില്ല
മദ്രസയില്ല,ആരാധനയില്ല
ആകാശം കാലി,ഭൂമിയും കാലി
ഫൈറ്റുകളില്ലാ,ട്രെയിനുകളില്ലാ
ലോക്ഡൗണിലായി തീർന്നു രാജ്യം
അകന്നിടാം നമുക്കടുത്തിടാനായ്
വീട്ടിലിരിക്കാം നാടിനെ കാക്കാ൯
സുരക്ഷിതരാകാം ഭയന്നല്ല
കീഴടങ്ങാനല്ല കീഴടക്കാ൯
നമുക്കു നേരിടാം കൊറോണയെ
ഒന്നിച്ചു നേരിടാം കൊറോണയെ..
 

ഫാത്വിമ കെ എ൯
4 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020