ചൈനയിൽ വിത്തിട്ട കൊറോണ
കാലന്റെ കോലത്തിൽ നാടാകെ ചുറ്റുന്നു
പണ്ഡിതനെന്നില്ല പാമരനെന്നില്ല
രാജാവുമില്ല രാജ്ഞിയുമില്ല
ജാതിയുമില്ല മതവുമില്ല
പണക്കാരനില്ല ദരിദ്രനില്ല
ലോകരെയാകെ തളച്ചിട്ടു വീട്ടിൽ
ബന്ധങ്ങളെല്ലാം കെട്ടുറപ്പായി
സ്ക്കൂളില്ല ,ഒാഫീസുമില്ല
മദ്രസയില്ല,ആരാധനയില്ല
ആകാശം കാലി,ഭൂമിയും കാലി
ഫൈറ്റുകളില്ലാ,ട്രെയിനുകളില്ലാ
ലോക്ഡൗണിലായി തീർന്നു രാജ്യം
അകന്നിടാം നമുക്കടുത്തിടാനായ്
വീട്ടിലിരിക്കാം നാടിനെ കാക്കാ൯
സുരക്ഷിതരാകാം ഭയന്നല്ല
കീഴടങ്ങാനല്ല കീഴടക്കാ൯
നമുക്കു നേരിടാം കൊറോണയെ
ഒന്നിച്ചു നേരിടാം കൊറോണയെ..