ചമ്പക്കുളം എസ് എച്ച് യു പി എസ്/അക്ഷരവൃക്ഷം/അതിജീവനം:പുതു കേരളം
അതിജീവനം:പുതു കേരളം
കൊറോണയെന്നൊരു പേരു കേട്ടാൽ, ഞെട്ടി വിറച്ചീടും മാലോകരേവരും.. മാനവരാശിയെ ഒന്നാകെ കൊന്നൊടുക്കീടുമീ, ഭീകരനാം രോഗമീവിധം വന്നീടുകിൽ.. ഒന്നായ് നിൽക്കണം നാം ഭാരതമീ മണ്ണിൽ, തുരത്തുക കൊറോണയെന്ന മഹാ വിപത്തിനെ.. വ്യക്തി ശുചിത്വം നാമേവരും ശീലമാക്കീടുകിൽ, രോഗവ്യാപനം തടഞ്ഞീടുമീ വിധത്തിൽ.. അകലം പാലിച്ചീടുക ശാരീരികമാം വിധം, സ്നേഹിച്ചീടുക ഹൃത്തിൽ പരസ്പരമേവരും..... അതിജീവിക്കും നാം ഈ മഹാരോഗത്തെ, പൊന്നിൻ പുതു പ്രഭാതത്തിനായ് കാത്തിരുന്നീടുക......