നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/നല്ല ഭൂമിക്കായ്‌ ......

Schoolwiki സംരംഭത്തിൽ നിന്ന്
09:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വരലക്ഷ്മി എൽ എം (സംവാദം | സംഭാവനകൾ) (നല്ല ഭൂമിക്കായ്........)
നല്ല ഭൂമിക്കായ്........

പാരാകെ സ്ഥിതി മാറി
പരലോകം ദുഷ്കരം
പാരിൽ ആരെയും കാണ്മാനില്ല
പാർപ്പിടത്തിൽ ഒതുങ്ങുന്നു താനും
ആരവങ്ങളില്ലാ വീഥിയും
ആർത്തുലയുന്ന ചോലകളും
മന്ദഹസിക്കാൻ മറന്നിരിക്കുന്ന
മാലോകരും ഇന്നും തനിച്ചാണ്
കെട്ടിയാടിയ വേഷങ്ങൾ
കെട്ടിപ്പൂട്ടി ഇരിപ്പൂ ഇന്നിവർ
കെട്ടിലമ്മ ചമഞ്ഞവർ പോലും
കെണിയിലായിരിക്കുന്നു താനും
വിശക്കുന്നുണ്ട് ,പണവുമുണ്ട്
ഇതിനുമിടയിൽ വിലപ്പെട്ട മറ്റെന്തോ-
ഉണ്ടെന്ന് തിരിച്ചറിയുന്നുമുണ്ട്
ഇന്നിവർ
കാക്കിയിട്ടവർക്ക് കൈതാങ്ങാകണം
ഖദറിട്ടവർക്ക് ആശ്വാസമേകണം
കോട്ടിട്ടവർക്ക് സഹായവുമാകണം
ഈ അതിജീവനത്തിന്റെ അതിരുകൾ-
 മുറിക്കാതിരിക്കണം
ഇനിയുമൊരു നല്ല ഭൂമിക്കായ്........
 

സന ഫാത്തിമ എസ്
2 ബി നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത