എസ്.പി.എം.യു.പി.എസ് വെട്ടൂർ/അക്ഷരവൃക്ഷം/കാലൊച്ചകൾ
കാലൊച്ചകൾ
പെട്ടെന്നാണ് അവൻ എത്തിയത്. നഗരത്തിന്റെ തിരക്കിൽ വാഹനങ്ങളുടെ മരണപ്പാച്ചിലിൽ ആരും അവനെ ശ്രദ്ധിച്ചില്ല. എപ്പോഴും നമുക്കിടയിൽ കാണാറുള്ള ഒരാൾ അത്രയേ എല്ലാവരും കരുതിയുള്ളു.. പതിയെ പതിയെ അവന്റെ സ്വഭാവം മാറി വരുന്നത് എല്ലാവരും അറിഞ്ഞു തുടങ്ങി. എങ്ങും ഭീതിയോടെ ആളുകൾ അവനെ നോക്കി അവനെ ഒഴിവാക്കാൻ ശ്രമിച്ചു. വാതിലുകൾ അവനു മുൻപിൽ കൊട്ടിയടക്കപ്പെട്ടു. ഭീതിയുടെ കാലൊച്ചകൾ എവിടെയും പിന്തുടരുന്നതായി തോന്നി.... പരസ്പരം അകന്നു മാറി എല്ലാവരും അവരവരുടെ ലോകത്ത് അഭയം കണ്ടെത്തി. ആദ്യം തോന്നിയ ഏകാന്തത പതിയെ മാറുന്നതായി കാണപ്പെട്ടു. പലരും സ്വയം സൃഷ്ടിച്ച തടവറയിൽ കുളിർ മഴ പെയ്യിച്ചു കൊണ്ട് ഉറങ്ങിക്കിടന്ന സർഗ്ഗവാസനകളെ പുറത്തെടുത്തു തുടങ്ങി... കിളികളും.. പൂക്കളും... നിറഞ്ഞ സുന്ദര ലോകത്തെ കൺകുളിർക്കെ കണ്ടു. കാലൊച്ചകൾ അകന്നു തുടങ്ങിയോ? തടവറകൾ തുറക്കാറായോ.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ