മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗങ്ങൾ വരാതിരിക്കാൻ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കലാണ് ചികിത്സയേക്കാൾ ഫലപ്രദം. ഇന്ന് ലോകത്തെ ആകെ ഭീതിയിലാഴ്ത്തിയ വൈറസാണ് കോവിഡ്-19. കൊറോണയെപ്പോലുള്ള പകർച്ചവ്യാധികളെ ഇല്ലാതാക്കാൻ പലപ്പോഴും ആരോഗ്യരംഗത്തിന് കഴിഞ്ഞില്ല. ഇതിനു കാരണം വ്യക്തി ശുചിത്വം ഇല്ലായ്മ വേഗത്തിലുള്ള വ്യാപനം തുടങ്ങിയവയാണ്. ഈ സാഹചര്യത്തിൽ രോഗ പ്രതിരോധമാണ് രോഗങ്ങളെ തടയാനുള്ള ഫലപ്രദമാർഗ്ഗം. രോഗ പ്രതിരോധമാർഗങ്ങളിൽ ഏറ്റവും പ്രധാനമാണ് വ്യക്തി ശുചിത്വം. പുറത്തു പോയി വന്നാലുടനെ ഇരുകൈകളും സോപ്പ് ഉപയോഗിച്ച് കഴുകുക. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വായ ടിഷ്യു ഉപയോഗിച്ചോ കർച്ചിഫ് ഉപയോഗിച്ചോ മറയ്ക്കുക.കഴുകാത്ത കൈകൾ കൊണ്ട് വായിലോ മൂക്കിലോ തൊടരുത്. കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കേണ്ടത് അനിവാര്യമാണ്. കൊറോണ വൈറസ് ലക്ഷണങ്ങൾ ഉള്ളവർ ഉടനെ കൺട്രോൾ റൂമിൽ വിളിക്കുക. രോഗ പ്രതിരോധത്തിലൂടെ കൊറോണയെ നമ്മുക്ക് പ്രതിരോധിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ