കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്- 19

കോവിഡ് - 19 എന്ന മഹാമാരി പടർന്ന് പിടിക്കുന്നത് തടയുന്നതിന് വേണ്ടി സംസ്ഥാനത്താകെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നമുക്ക് നമ്മുടെ ചുറ്റുപാടിൽ ചിലതെല്ലാം ചെയ്യാൻ സാധിക്കും. ആദ്യം തന്നെ പരിസ്ഥിതിയെ പറ്റി ചിന്തിക്കാം. പ്രകൃതി സംരക്ഷണമെന്ന് പറയുമ്പോൾ അതിനനുസരിച്ച് ജീവിക്കുന്നവർ കുറവാണ് . ഇപ്പോൾ അനുഭവങ്ങളിൽ നിന്നും ജനങ്ങൾ പഠിച്ചിരിക്കുന്നു . ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിന് ശേഷം പരിസ്ഥിതി മലിനീകരണം കുറഞ്ഞിരിക്കുന്നത് കാണാൻ സാധിക്കും. വാഹന ഉപയോഗത്തിന്റെ കുറവ് വ്യവസായ ശാലകൾ പ്രവർത്തിക്കാത്തത് മൂലം ഇതിന് കാരണ മാവുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആദ്യം നമ്മൾ ചെയ്യേണ്ടത് സമൂഹത്തിൽ നിന്ന് കുറച്ച് അകലം പാലിക്കലാണ്. തുമ്മുമ്പോഴും സംസാരിക്കുമ്പോഴും നാം നമ്മുടെ വായ, മൂക്ക് മുതലായവ അടച്ച് കെട്ടണം. സോപ്പ് ഉപയോഗിച്ച് കൈകാലുകൾ വൃത്തിയായി കഴുകണം . ഈ വക കാര്യങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവാതെ നോക്കണം. ഇങ്ങനെ ശ്രദ്ധിച്ചാൽ മുൻകരുതൽ എന്ന നിലക്ക് രോഗം വരാതെ ശ്രദ്ധിക്കാം. കടുത്ത പനി, ജലദോഷം, വിട്ടുമാറാത്ത ചുമ, എന്നിവ കാണുകയാണെങ്കിൽ ഡോക്ടറെ കാണിക്കണം. നല്ല ചികിത്സ ഉറപ്പാക്കണം. ഡോക്ടർ പറയുന്നത് പ്പോലെ നമ്മൾ കാര്യങ്ങൾ ഗൗരവത്തോടെ എടുക്കുകയാണെങ്കിൽ നമുക്ക് കൊറോണ എന്ന വൈറസിനെ തുരത്തി ഓടിക്കാൻ കഴിയും. കോവിഡ് 19 എന്ന മഹാമാരി മാറിയാലും ഓരോ വ്യക്തിയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇങ്ങനെ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധി വരെ നമുക്ക് ചെറുത്ത് നിൽക്കാൻ സാധിക്കും. രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാ ജനങ്ങൾക്കും നല്ല ചികിത്സയും അതിനു വേണ്ട മരുന്ന് കണ്ടു പിടിക്കാനും ദൈവത്തോട് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. നല്ല ഒരു നാളേക്ക് വേണ്ടി നമുക്ക് ഒത്തൊരുമിച്ച് കൈകോർക്കാം.

ഫാത്തിമ .കെ .എൻ
5 C കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം