എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/ലോക്ഡൗണ് വരുത്തിയ മാറ്റങ്ങളെ
ലോക്ഡൗണ് വരുത്തിയ മാറ്റങ്ങളെ പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു ഞങ്ങൾ.അത് കഴിഞ്ഞാൽ രണ്ടുമാസം സ്കൂൾ അടയ്ക്കും.പിന്നെ വെള്ളമുണ്ടയിൽ പോകണം താമരശ്ശേരി പോകണം സിനിമയ്ക്ക് പോണം.അങ്ങനെ കുറെ കുറെ പരിപാടികൾ ഇട്ടപ്പോഴാണ് പൊടുന്നനെ ഒരുദിവസം ലോക്ഡൗണ് .ആ ദിവസം കഴിഞ്ഞാൽ പരീക്ഷ എഴുതണമല്ലോ എന്നോർത്തപ്പോഴാണ് ആ സന്തോഷവാർത്ത.സ്കൂൾ അടച്ചു.പരീക്ഷകളെഴുതേണ്ട.പക്ഷെ ഇപ്പോൾ വെള്ളമുണ്ട അമ്മയുടെ വീട്ടിൽ ഇരിക്കുമ്പോ തോന്നുന്നു ആർക്കു വേണം വെക്കേഷൻ എന്നു.സ്കൂളിൽ പോകുന്ന സമയത്തു വീട്ടിലിരിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു വീടിനേക്കാൾ നല്ലത് സ്കൂൾ ആണെന്ന്. പഠിക്കുന്നതും കൂട്ടുകാരോടൊത് കളിക്കുന്നതും പരീക്ഷകൾ എഴുതുന്നതും ഒക്കെ തന്നെയാണ് ഞങ്ങൾ കുട്ടികളേ സംബന്ധിച്ചു നല്ലത്.കോവിഡ്19 എന്ന മഹമാരി കാരണം ഇങ്ങനെയൊക്കെ ആവുമെന്ന് ഞങ്ങൾ ഓർത്തില്ല.മുതിർന്നവർ പറയുന്നത് കെട്ടാനുസരിച്ച വീട്ടിലിരുന്ന് കൊണ്ട് നമുക്ക് ഈകോവിഡിനെ ഓടിക്കാം.അവധി കഴിഞ്ഞ സ്കൂൾ തുറക്കുന്നതും കാത്തിരിക്കുകയാണ് ഞാൻ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- വയനാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ