എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/ചങ്ങാതിമാരും മാലാഖയും

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചങ്ങാതിമാരും മാലാഖയും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചങ്ങാതിമാരും മാലാഖയും

പണ്ട് പണ്ട് ഒരിടത്തു രണ്ടു ചങ്ങാതിമാരുണ്ടായിരുന്നു. ഒരാളുടെ പേര് ബീന ഒരാളുടെ പേര് ലീന. സൽസ്വഭാവികളായിരുന്നു രണ്ടുപേരും. ഒരു ദിവസം പതിവുപോലെ സ്കൂളിലേക്ക് പോകുമ്പോൾ അവർ ഒരു മുത്തശ്ശിയെ കണ്ടു. ആ മുത്തശ്ശി വളരെ അവശയായി കാണപ്പെട്ടു. ആരും ഒന്ന് നോക്കുന്നതുപോലും ഇല്ല. എല്ലാവരും തിരക്ക് പിടിച്ചു പോവുകയാണ്. നമുക്ക് ആ മുത്തശ്ശിയെ സഹായിച്ചാലോ ?... ലീന ബീനയോട് ചോദിച്ചു. ബീന പറഞ്ഞു എന്നാൽ സ്കൂളിൽ എത്താൻ വൈകില്ലേ?, സാരമില്ല മുത്തശ്ശിയെ സഹായിക്കാമെന്ന് അവർ തീരുമാനിച്ചു. അങ്ങനെ ഇരുവരും മുത്തശ്ശിയുടെ അടുത്ത് ചെന്ന് ചോദിച്ചു. എന്താ മുത്തശ്ശി ഒറ്റക്കാണോ. അതെ, എനിക്ക് റോഡിന്റെ മറുവശത്തേക്ക് പോകണം. ധാരാളം വാഹനങ്ങൾ പോകുന്നതുകൊണ്ട് സാധിക്കുന്നില്ല. അതിനെന്താ, ഞങ്ങൾ മുത്തശ്ശിയെ സഹായിക്കാമെന്ന് പറഞ്ഞു രണ്ടുപേരും രണ്ടു കൈയിലും പിടിച്ചു റോഡിന്റെ മറുവശത്തു കടത്തി വിട്ടു. എന്നിട്ട് യാത്ര പറഞ്ഞു സ്കൂളിലേക്ക് നടന്നു. പെട്ടെന്ന് ഒരു കുഞ്ഞു ശബ്ദത്തിൽ ലീനേ ബീനേ എന്ന് വിളിക്കുന്നത്‌ അവർ കേട്ടു.അവർ തിരിഞ്ഞു നോക്കിയപ്പോൾ അത്ഭുതപ്പെട്ടു. മുത്തശ്ശിയുടെ സ്ഥാനത്തു കുഞ്ഞു മാലാഖ ! ആ മാലാഖ അവരോട് പറഞ്ഞു, ഞാൻ വാർദ്ധക്യത്തിലുള്ളവരെ ആരെങ്കിലു സഹായിക്കുമോ എന്ന് പരീക്ഷിക്കാൻ വന്നതാണ്. നിങ്ങൾ മാത്രമാണ് എന്നെ സഹായിച്ചത്. അതുകൊണ്ട് നിങ്ങൾക്ക് ജീവിതത്തിൽ നല്ല ഉയർച്ച ഉണ്ടാകും. ഇത്രയും പറഞ്ഞിട്ടു ഒരു കുട്ടാ നിറയെ ഐസ്ക്രീമും ചോക്ലേറ്റും നൽകിയിട്ടു മാലാഖ അപ്രത്യക്ഷമായി. അവർ സ്കൂളിലേക്ക് പോയി എല്ലാ കൂട്ടുകാരോടും നടന്ന കാര്യങ്ങൾ ഒക്കെ പറയുകയും ഐസ്ക്രീമും ചോക്ലേറ്റും അവർക്കു കൊടുക്കുകയും ചെയ്തു. ഗുണപാഠം :"നാം ഓരോരുത്തരും മറ്റുള്ളവരെ സഹായിച്ചു നല്ല ജീവിതം കെട്ടിപ്പടുക്കുക ".

അഭിയ.വി.ബി
4 എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള
നെയ്യാറ്റിൻ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ