ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം
പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം നമ്മുടെ പ്രകൃതി വളരെ മനോഹരമാണ് .കിളികളും മൃഗങ്ങളും പുഴകളും പൂമ്പാറ്റകളും പൂക്കളും നിറഞ്ഞ നാട് നമുക്ക് ആവശ്യമായെതെല്ലാം ഇവിടെ നിന്ന് കിട്ടുന്നു .നമ്മുടെ അച്ഛനും അമ്മയും നമ്മെ സ്നേഹിക്കുകയും നമുക്കാവശ്യ മുളളതെല്ലാം തരുകയും ചെയ്യുന്നു .അതുപോലെ തന്നെയാണ് പ്രകൃതിയും .നമുക്ക് ആവശ്യമായെതെല്ലാം തരുന്നു .തിരിച്ചു സ്നേഹിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് . മരങ്ങൾ മുറിച്ചു കളയുന്നതും പ്ലാസ്റ്റിക് വലിച്ചെറി യുന്നതുമെല്ലാം പ്രകൃതിയെ നശിപ്പിക്കുന്നു .കുന്നുകളും മലകളും മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചു ഇടിച്ചു നിരത്തുന്നു .പുഴകൾക്ക് ഒഴുകാൻ സ്ഥല.മില്ലാതായി .വയലുകൾ നികത്തി കൃഷി ഇല്ലാതാക്കി .ഇങ്ങനെ നാം പല തരത്തിൽ പ്രകൃതിയെ ദ്രോഹിക്കുന്നു . ഒരു മരം വെട്ടുമ്പോൾ രണ്ടു തൈകൾ നടണം .മരം ഒരു വരം എന്ന മുദ്രാവാക്യം നമുക്ക് ഉയർത്തിക്കാട്ടി നമ്മുടെ നാടിനെ രക്ഷിക്കാം .
|